Ads Area

വരുന്നു!! 250 രൂപക്ക് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വാക്സിൻ

ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ കോവിഡ് വാക്സിൻ മൂന്നാംഘട്ടം വിജയം

ലോകം കോവിഡിന്റെ സംഹാര താണ്ടവം അരങ്ങേറുമ്പോൾ പ്രതീക്ഷ നൽകുന്ന വർത്തകളാണ് വരുന്നത്. ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ്  വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണം ആരംഭിച്ചു. നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒമ്പത് സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലാണ് പരീക്ഷണം ആരംഭിച്ചത്. ഓക്സ്ഫഡ് സർവകലാശാലയുടെ പരീക്ഷണത്തിന് ഇന്ത്യയിലെ പങ്കാളിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഇത് വിജയിച്ചാൽ പ്രതിരോധ വാക്സിൻ എന്ന സ്വപ്നം ഡിസംബറിൽ യാഥാർത്ഥ്യമാകും.'കോവി ഷീൽഡ്' എന്ന പേരിലാണ് ഓക്സ്ഫഡ് വാക്സിൻ സിറം  വിപണിയിലെത്തുന്നത്. 

   പരീക്ഷനത്തിന്റെരണ്ടാം ഘട്ടത്തിൽ 100 പേർക്ക് മൂന്നാംഘട്ടത്തിൽ 1500 പേർക്കുമാണ് വാക്സിൻ നൽകുക. രണ്ടു മൂന്നു ഘട്ടങ്ങളെ പരീക്ഷണം ഒരേ സമയം ആണ് നടത്തുന്നത്. 18 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ കുത്തിവെക്കുക. ഇവർക്ക് ആദ്യത്തെ ഡോസ്  നൽകി 28 ദിവസത്തിനു ശേഷം രണ്ടാമതൊരു ഡോസ് കൂടി കുത്തിവെക്കും. തുടർന്ന് 28 ദിവസം കൂടി നിരീക്ഷണ കാലാവധിയുണ്ട്. ഈ കാലയളവിൽ ഇവരുടെ ശരീരത്തിലുണ്ടാകുന്ന പാർശ്വഫലങ്ങൾ, രോഗപ്രതിരോധശേഷിയിൽ ഉണ്ടാകുന്ന വ്യത്യാസം. ആന്റി ബോഡികളുടെ ഉത്പാദനം തുടങ്ങിയവയെല്ലാം വിലയിരുത്തും.    

         ആദ്യ ഡോസ് കുത്തി വെച്ചിട്ട് 56 ദിവസത്തിനുശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് പരീക്ഷണ കേന്ദ്രങ്ങളിൽനിന്ന് നേരിട്ടു കേന്ദ്രസർക്കാരിന് സമർപ്പിക്കും.ഇതു  വിലയിരുത്തിയാണ് പരീക്ഷണ ജയ  പരാജയങ്ങൾ നിർണയിക്കുക. പരീക്ഷണം വിജയം ആണെങ്കിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ വാക്സിൻ വിപണിയിലെത്തികുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്  അധികൃതരുടെ പ്രതീക്ഷ. 

         ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. ഗാബി വാക്സിൻ എന്നിവയുമായി അടുത്തിടെ ഏർപ്പെട്ട കരാറിറിന്റെ  അടിസ്ഥാനത്തിൽ രാജ്യത്തു  150 രൂപ വാക്സിൻ വിപണിയിൽ എത്തിക്കുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ വ്യക്തമാകുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area