Ads Area

അൺ ലോക്ക് - 4 പ്രഖ്യാപനം :കൂടുതൽ ഇളവുകൾ

വരുന്നു!! കൂടുതൽ ഇളവുകൾ

സെപ്റ്റംബർ ഒന്ന് മുതൽ  തുടങ്ങുന്ന നാലാംഘട്ട ലോക ഡൗൺ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചു. അത് പ്രകാരം സെപ്റ്റംബർ 21 മുതൽ മത, രാഷ്ട്രീയ, സാമൂഹിക ഒത്തുചേരലുകൾക്ക് പരമാവധി 100 ആളുകൾക്ക് വരെ പങ്കെടുക്കാം. സെപ്റ്റംബർ 7 മുതൽ മെട്രോ സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകി. പക്ഷേ സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയവ സെപ്റ്റംബർ 30 വരെ പ്രവർത്തിക്കില്ല. 

 സുപ്രധാന നിർദ്ദേശങ്ങൾ

 ◾️  സാമൂഹിക, അക്കാദമിക, കായിക,  വിനോദ, മത സംസ്കാരിക, രാഷ്ട്രീയ യോഗങ്ങൾക്ക് കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് അനുമതി.
◾️ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും തെർമൽ സ്കാന് ഉപയോഗിച്ച് കൊണ്ടായിരിക്കണം യോഗങ്ങൾ നടത്തേണ്ടത്.
◾️ഓപ്പൺ എയർ തിയേറ്ററുകൾ സെപ്റ്റംബർ 21 മുതൽ തുറക്കാം.
◾️ സെപ്റ്റംബർ 7 മുതൽ മെട്രോ സർവീസുകൾ ആരംഭിക്കും. ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയവുമായി ആലോചിച്ചു ഭവന നഗര കാര്യമന്ത്രാലയം പുറപ്പെടുവിക്കും. കൊച്ചി മെട്രോ സർവീസ് സെപ്റ്റംബർ 7 പുനരാരംഭിക്കും.
◾️ സെപ്റ്റംബർ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. എന്നാൽ ഒമ്പതുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ സ്കൂളുകളിൽ വരാം. എന്നാൽ കണ്ടോൺമെന്റ്  മേഖലക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്കാണ് ഈ അർത്ഥത്തിലുള്ള ഇളവ്. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ ആവണം സ്കൂളിൽ വരേണ്ടത്. കുട്ടികൾക്ക് അധ്യാപകരിൽ നിന്ന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാം.
◾️ 50% അധ്യാപക, അനധ്യാപക ജീവനക്കാരെ ഒരേസമയം സ്കൂളുകളിൽ അനുവദിക്കാം. അവിടെ നിന്ന് ഓൺലൈൻ അധ്യാപനവും അതുപോലെ മറ്റു ഓൺലൈൻ സംവിധാനങ്ങളും നടത്താം.
◾️ 65 തികഞ്ഞവരും ഗർഭിണികളും പത്തുവയസ്സിൽ താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്.
◾️ സിനിമ തീയറ്റർ,  സിമ്മിംഗ് പൂൾ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങൾ മുതിര മുതലായവ തുറക്കില്ല.
◾️ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകളെയും ചരക്കുകളുടെയും നീക്കത്തിന് നിയന്ത്രണം ഉണ്ടാവില്ല.
◾️ ആഭ്യന്തരമന്ത്രാലയം അനുവദിക്കുന്ന ഒഴിച്ചുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് തുടരും.
◾️ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ കണ്ടെയ് മെന്റ്സോണി നു പുറത്ത് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കാനും പാടില്ല.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area