ഉദ്യോഗാർത്ഥികൾക്ക് ചങ്കിടിപ്പ് കൂട്ടി PSC പരീക്ഷകൾ ഉടൻ ആരംഭിക്കും
കേരള പബ്ലിക് സർവീസ് കമ്മീഷൻ കോവിഡ് -19 മാർഗ നിർദേശങ്ങൾ പാലിച്ച് എഴുത്തുപരീക്ഷ നടത്താൻ PSC തയ്യാറെടുക്കുന്നു. വിജ്ഞാപനം പ്രസിദ്ധീകരിച്ച 6 മാസത്തിനുള്ളിൽ എഴുത്ത് പരക്ഷ നടത്തണമെന്നാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ എഴുത്ത് പരീക്ഷകൾ നടത്താൻ PSC ക്ക് സാധിച്ചിരുന്നില്ല. വിവിധ തസ്തികകളിലായി 73 ലക്ഷത്തോളം ഉദ്യോഗാർഥികൾ ആണ് വിവിധ തസ്തികകളിലായി എഴുത്ത് പരീക്ഷക്ക് തയ്യാറെടുക്കുന്നത്.
ലോക്ക് ഡൗണിൽ നടത്താൻ കഴിയാതെ പോയ പരീക്ഷകളുടെ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും വളരെ വേഗത്തിൽ പൂർത്തിയാക്കാനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ലോവർ ഡിവിഷൻ ക്ലർക്ക്, പോലീസ് കോൺസ്റ്റബിൾ, ഫയർമാൻ, ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, അഗ്രികൾച്ചർ ഓഫീസർ, ഫീൽഡ് വർക്കർ, കോൺസ്റ്റബിൾ എക്സൈസ് ഓഫീസർ തുടങ്ങിയ നിരവധി തസ്തികളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം വരുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷകൾ വേഗത്തിൽ നടത്താൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടപടിയെടുക്കും. മുകളിൽ പരാമർശിച്ച തസ്തികകൾ ഉൾപ്പെടെ ഏകദേശം 300 തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ട നടപടിയെടുക്കുമെന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.
പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥികൾക്ക് യാത്രാ ക്ലേശം ഒഴിവാക്കുന്ന വിധം ആകും കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ ക്രമീകരിക്കുക. നിലവിൽ എൽഡി ക്ലർക്ക്, പോലീസ് കോൺസ്റ്റബിൾ, ഫയർമാൻ ട്രെയിനി, എക്സൈസ് ഓഫീസർ തുടങ്ങിയ നിരവധി തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷ കൾ ജൂൺ-ജൂലൈ മാസങ്ങളിൽ കഴിയേണ്ടതാണ്. എന്നാൽ ഈ തസ്തികളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി കൂടുതൽ സമയം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾ മികച്ച റിസൾട്ടുകൾ ആണ് പ്രതീക്ഷിക്കുന്നത്. പരീക്ഷ നടത്തുന്നതിനുവേണ്ടി പരീക്ഷാ ഹാളുകളിലെ തയ്യാറെടുപ്പുകളും മറ്റ് കാര്യങ്ങളും ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാൻ ആണ് നിലവിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനമെടുത്തിരിക്കുന്നത്.
LD ക്ലർക്ക് തസ്തികയിലേക്ക് 17 അപേക്ഷകരും ലാസ്റ്റ് ഗ്രേഡ് സർവെന്റ് തസ്തികയിലേക്ക് 14 ജില്ലകളിലായി ഏകദേശം ഏഴ് ലക്ഷം അപേക്ഷകരും ആണ് എഴുത്തു പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നത്. നടന്നു കഴിഞ്ഞ പരീക്ഷകളുടെ മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകൾ കൃത്യസമയത്ത് പ്രസിദ്ധീകരിക്കുമെന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.
കേരളത്തിൽ ഒരു തരത്തിലുള്ള പിൻവാതിൽ നിയമനവും നടക്കുന്നില്ലെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ എം കെ സക്കീർ വ്യക്തമാക്കി. പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു എന്നതിന്റെ പേരിൽ സംസ്ഥാനത്തെ പല ഭാഗങ്ങളിലായി ശക്തമായ പ്രതിഷേധങ്ങൾ ആണ് നടന്നുവരുന്നത്. നിലവിൽ പഴയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തുടർന്ന് നീട്ടാൻ സാധിക്കില്ല എന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ എം കെ സക്കീർ വ്യക്തമാക്കി. സംസ്ഥാനത്ത് നിയമനം നടക്കുന്നില്ല എന്ന ഉദ്യോഗാർഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ട് മാത്രമാണ് എന്നാണ് ചെയർമാൻ പറയുന്നത്. സർക്കാർ ജോലികളിൽ കരാറടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തുന്നു എന്ന വാർത്ത ശരിയല്ല എന്നും പി എസ് സി ചെയർമാൻ അറിയിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ എം കെ സക്കീറിന്റെ വാക്കുകൾ ഇങ്ങനെയാണ് " സംസ്ഥാനത്തെ ഒരു തരത്തിലുള്ള നിയമന നിരോധനവും ഇല്ല. ഉദ്യോഗാർഥികളുടെ പ്രതിഷേധം വെറും തെറ്റിദ്ധാരണകൾ കൊണ്ട് മാത്രമാണ്. കേരള പോലീസിൽ റിപ്പോർട്ട് ചെയ്ത മുഴുവൻ ഒഴിവുകളും നികത്തിയിട്ടുണ്ട്. കേരള പബ്ലിക് സർവീസ് കമ്മീഷന് കീഴിൽ റിപ്പോർട്ട് ചെയ്ത തസ്തികകളിൽ ഒരു തരത്തിലുള്ള കരാർ നിയമനവും നടക്കില്ല. അത്തരത്തിലുള്ള ഒരു അറിയിപ്പും കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യ രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുന്ന ഏജൻസിയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. പുതിയ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപ്പെടും എന്ന കാരണത്താൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സാധിക്കില്ല".