യൂട്യൂബിൽ താരമായി വില്ലേജ് ഫുഡ് ചാനൽ
സാധാരണ ഒരു പാലക്കാട് കാരന്റെ നാടൻ സംസാരവും ലളിതമായ അവതരണവുമാണ് ഫിറോസ് ചുറ്റിപ്പാറയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് ജനമനസ്സുകളിൽ ഇടം നേടാൻ അദേഹത്തിന് സാധിച്ചു. ഒരു ലുങ്കി മടക്കിക്കുത്തി പാടത്തും പറമ്പിലും മൂന്ന് കല്ല് കൂട്ടി പാചകം ചെയ്യുന്ന ഫിറോസ് ചുറ്റിപ്പാറ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകരുടെ മനസ്സിലാണ് നേടിയത്. ഒരുപാട് പേർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന ഫിറോസ് ചുറ്റിപ്പാറ അത് അനാഥ മന്ദിരങ്ങളിലേക്കും നാട്ടുകാർക്കും വിതരണം ചെയ്യലാണ് പതിവ്. ഗൾഫിൽ നിന്ന് നിന്ന് തിരിച്ചുവന്ന ഫിറോസ് ചുറ്റിപ്പാറ പല പരിപാടികളിലും പരാജയപ്പെട്ടതിന് ശേഷമാണ് പാചക പരീക്ഷണത്തിലേക് തിരിഞ്ഞത്.ആറു വർഷങ്ങൾക്കു മുൻപ് മലയാള മനോരമയിൽ വന്നൊരു ഫീച്ചറാണ് യൂട്യൂബ് ചാനലെന്ന ആശയം ഫിറോസിന്റെ തലയിൽ മിന്നിച്ചത്. ട്രാവൽ ചാനലും ക്രാഫ്റ്റ് ചാനലുമൊക്കെയായി ആരംഭിച്ചെങ്കിലും ഒന്നും വിജയമായില്ല. 2007മുതൽ 2012 വരെ സൗദി അറേബ്യയിലായിരുന്നു ഫിറോസ്. ലീവിനു നാട്ടിലെത്തിയപ്പോൾ പിന്നെ തിരിച്ചു പോകുന്നില്ലെന്നു തീരുമാനിച്ചു. ഫോട്ടോസ്റ്റാറ്റ് കട ആരംഭിച്ചു. ഒന്നര വർഷത്തിനുള്ളിൽ കട അടച്ചുപൂട്ടി. അടുത്ത വഴിയെന്താണെന്ന ചോദ്യത്തിനുത്തരമായിരുന്നു യൂട്യൂബ് ചാനൽ. സ്വന്തയൊരു ഓഫിസ് തുടങ്ങി ക്രാഫ്റ്റ് മീഡിയ എന്ന യുട്യൂബ് ചാനൽ ആരംഭിച്ചു.
പ്രവാസിയായിരുന്ന കാലത്തു കൂട്ടുകാർക്കു ഭക്ഷണമുണ്ടാക്കിയ പരിചയവുമായാണ് ഫിറോസ് പാചകത്തിലേക്ക് തിരിഞ്ഞത്. പക്ഷേ, പാടവരമ്പിൽ കൂട്ടിയ ആ മൂന്നു കല്ലിൽ ഫിറോസിന്റെ രാശി തെളിഞ്ഞു. 20 കിലോ തൂക്കമുള്ള മീൻ കൊണ്ട് കറിയും 50 മുട്ടകൾ കൊണ്ട് ഓംലറ്റും ഇറച്ചിച്ചോറും ബിരിയാണിയുമൊക്കെ ഫിറോസിന്റെ ഫാൻസ് ഏറ്റെടുത്തു. അദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിലോ ഒരു ആഴ്ചയിലോ ആണ് യൂട്യൂബിൽ video upload ചെയ്യുന്നത്. പാചകത്തിൽ മാത്രമല്ല editing ലോ online രംഗത്തോ ഒരു മുൻപരിചയവും ഇല്ലാതെയാണ് ഫിറോസ് ചുറ്റിപ്പാറ ജനമനസ്സുകളിൽ ഇടം നേടിയത്.ആദ്യം കിട്ടിയ പ്രതിഫലം 8000 രൂപ, ഇന്ന് യൂട്യൂബിൽ നിന്ന് വരുമാനം ലക്ഷങ്ങൾ. ഇപ്പോൾ ലക്ഷങ്ങളാണ് അദ്ദേഹം യൂട്യൂബിൽ നിന്ന് സമ്പാദിക്കുന്നത്.