കൊവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കും?
ലോകം ഒരു വലിയ യുദ്ധത്തിലാണ് കോടികണക്കിന്പേരെ ആ യുദ്ധം പലവിധത്തിലും ബാധിച്ചു ലക്ഷകണക്കിന് പേര് അതിനോട് പൊരുതി അതിൽതന്നെ ഒരു വല്ല വിഭാഗം ജനങ്ങൾ അതിന് കീഴടങ്ങി. ഈ ലോകത്തോട് വിടപറഞ്ഞു എന്നിട്ടു മനുഷ്യൻ എന്ത് പഠിച്ചു. ലോകം എന്തിനെയൊക്കെ പിറകെ ഓടുംപോൾ അതിന്റെ പിറകെ നാം ഓരോരുത്തരും ഓടി എന്നിട്ട് ബാക്കിയായത് എന്താണ്. മനുഷ്യന് കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത ഒരു വൈറസാണ് എല്ലാം കൈയടക്കി എന്ന് അവകാശ പെട്ടിരുന്ന മനുഷ്യനെ ഒന്നും അല്ലാതെയാക്കിയത്. ലോകം വെട്ടിപിടിച്ച രാജ്യങ്ങൾ രാജ്യങ്ങളും വൈറസിന്റെ മുന്നിൽ തോറ്റു. ലോകത്ത് ഒന്നുമലയാതിരുന്ന പല രാജ്യങ്ങളും കോവിഡിനെ മനോഹരമായി പിടിച്ചു കെട്ടി.
കോവിഡ് ഈ ലോകത്ത് എന്തൊക്കെ പ്രതിസന്ധി സൃഷ്ട്ടിച്ചു എന്നും അതിനെ എങ്ങനെ ആണ് ലോകം മറികടക്കുന്നത് എന്നും നോകാം.
ആരോഗ്യം
കോറോണ വൈറസ് ചൈനയിൽ വന്നത് മുതൽ ഇന്ന് വരെ ലോകത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരും ഇതിന് എതിരായുള്ള പോരാട്ടത്തിലാണ്. കോവിഡിനെ നേരിടുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ആരോഗ്യ മേഖലക്ക് ഒരു പ്രധാനവെല്ലുവിളി ഇതിന് ഒരു വാക്‌സിൻ കണ്ടുപിടിച്ചിട്ടില്ല എന്ന് തന്നെയാണ്. ചൈനയിൽ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ ഈ കോറോണ വൈറസ് ആണ് എന്ന് സ്ഥിതീകരിക്കാൻ ഒരുപാട് വൈകിയിരുന്നു. ഇത് കണ്ടത്തി നിയന്ത്രിക്കുന്നതിൽ ചൈനക്ക് ആദ്യഘട്ടത്തിൽ വലിയ വീഴ്ചയാണ് ഉണ്ടായത് ഇത് ലോകം മുഴുവനും ഈ വൈറസ് പടരാൻ കാരണമായി. മാത്രമല്ല ഈ വൈറസ് കണ്ടെത്തിയതിന് ശേഷം ലോകത്ത് ഏറ്റവും ചർച്ചയായത് ഇത് സുഖപ്പെടുത്താൻ ഒരു ചികിത്സാ രീതിയായിരുന്നു.ഒരു പുതിയ വൈറസ് ലോകത്ത് വന്നപ്പോൾ എങ്ങനെ ചികിത്സിക്കണം എന്നതിനെ കുറിച്ചും ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ എന്നതിനെ കുറിച്ചും ഒരു പിടിയും ഉണ്ടാട്ടിരുന്നില്ല. പിന്നെ കാലക്രമേണ ഇതിനൊരു ചികിത്സാ രീതി നിലവിൽ വന്നു ഇതിലൂടെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനായി. പക്ഷെ ഇപ്പോളും ഇതിനൊരു വാക്‌സിൻ കണ്ടത്തിയിട്ടില്ല. എന്നാൽ ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിന്റെ പരീക്ഷനത്തിൽ വളരെ ഏറെ മുന്നിലാണ് ഇതിൽ ഇടുത്തു പറയേണ്ടത് റഷ്യയുടെ സ്പുട്നിക് 5 വാക്‌സിനാണ് ഇത് കോവിഡിന് ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.ഈ വാക്‌സിന് റഷ്യൻ പ്രെസിഡന്റിന്റെ മകളുടെ ദേഹത്ത് കുത്തിവെവെച്ചു എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെട്ടു.മാത്രമല്ല ഇപ്പോൾ ഈ വാക്‌സിന് വാണിജ്യടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാൻ തുടങ്ങി എന്നു വാർത്തകൾ വരുന്നു. ഇതിനെ ലോകം വളരെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.പക്ഷെ വേണ്ടത്ര പരീക്ഷണങ്ങൾ നടക്കാതെ ആണ് റഷ്യ നിർമ്മിച്ചതെന്ന് ഇപ്പോൾ വിമർശനം ഉണ്ടാവുണ്ട്. അമേരിക്ക അടക്കമുകള രാജ്യങ്ങൾ റഷ്യയുടെ സ്പുട്നിക് 5 വാക്‌സിനിൽ സംശയം ഉന്നയിച്ചു കഴിഞ്ഞു. ഇത് അടുത്ത വർഷം ആദ്യത്തോടെ വിതരണത്തിന് തയാറാകും എന്നും പറയുന്നു. ഇന്ത്യയിൽ ഭാരത് ബയോടെകാണ് വാക്‌സിൻ പരീക്ഷനത്തിൽ മുന്നിൽ. ഭാരത് ബയോടെകിന്റെ കോ വാക്‌സിൻ ഒന്നാഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ലോകത്ത് ഇന്ത്യ കോറോണ രോഗികളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യയിൽ ഇത് വരെ ഇരുപത്തിഅഞ്ചു ലക്ഷം രോഗികൾ ആയി മരണനിരക് ആരലക്ഷം പിന്നിട്ടു. പ്രതിദിന രോഗികൾ അരലക്ഷത്തിനു മുകളിലാണ് ഇത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. കോവിഡിന്റെ പ്രതിരോധത്തിൽ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി ഇത് രോഗപ്രതിരോധത്തെ വലിയ തോതിൽ ബാധിക്കുന്നു ഇതിലൂടെ ആരോഗ്യ പ്രവർത്തകരുടെ കുറവ് ഉണ്ടാവുകയും ചെയ്യുന്നു.
സാമ്പത്തിക മേഖല. സാമ്പത്തിക മേഖലയിൽ കോറോണ വലിയ തോതിലുള്ള നഷ്ടമുണ്ടാക്കി. കോവിഡ് ലോകം മുഴുവനും പടർന്നു പിടിച്ചപ്പോൾ വൈറസിന്റെ വ്യാപനം തടയാൻ രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നു ഇത് സാമ്പത്തിക മേഖലയെ പിടിച്ചു കുലുക്കി ഇതോടെ വ്യാപാരം നടക്കാതെ ആയി. ഇതോടെ പല രജ്യങ്ങളുടെയും നികുതി നികുതി വരുമാനം കുത്തനെ കുറഞ്ഞു. മാത്രമല്ല കോറോണ വായ്പാര നിശ്ചലാവസ്ഥ കാരണമായി ഇതോടെ പല വൻകിട കമ്പിനികളും കൂപ്പു കുത്തി. പല വൻ കിട കമ്പിനികളുടെ ഓഹിരികളും ഇടിഞ്ഞു ഇതോടെ കമ്പികൾ ജോലിയിൽ ഉള്ളവരെ പിരിച്ചുവിടാൻ തുടങ്ങി. ഇത് മറ്റൊരു വലിയ പ്രതിസന്ധിയിലേക്കാണ് ലോകത്തെ നയിച്ചത് നല്ലൊരു ശതമാനം ആളുകൾക്ക് ജോലി നഷ്ടമായി ഇതോടെ ഇവരുടെ ജീവിതമാർഗവും അടയാൻ തുടങ്ങി മാത്രമല്ല രാജ്യങ്ങൾ ലോക്ക് ഡൗൺ ആയതോടെ സാധാരണ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലായി. പലരാജ്യങ്ങളും കോവിഡ് പാക്കേജ് വ്യാപിച്ചിട്ടുണ്ട് എങ്കിലും പലപ്പോഴും ഇതൊക്കെ അപര്യാപ്തമാണ്. എന്തായാലും കൊറോണ സൃഷ്ടിച്ച സാമ്പത്തിക ലോകം പെട്ടെന്നൊന്നും ഉയർത്തെഴുന്നേൽക്കില്ല എന്ന് ഉറപ്പാണ്.
വിദ്യാഭ്യാസം. കോവിലിൽ ഏറ്റവും വെല്ലുവിളി നേരിടുന്നത് വിദ്യാഭ്യാസ മേഖലയാണ്. വൈറസിനെ വ്യാപനം പിടിച്ചു കെട്ടാൻ കഴിയാതായതോടെ സ്കൂളുകൾ അടച്ചിടേണ്ടി വന്നു ഇതോടെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറി ഇത് കുട്ടികളിൽ വലിയതായ മാനസികസംഘർഷം സൃഷ്ടിക്കുന്നുണ്ട് കാരണം കുട്ടികൾക്ക് സ്കൂളുകളിൽ നിന്നും കിട്ടുന്ന സാമൂഹികാന്തരീക്ഷം വീട്ടിൽനിന്ന് കിട്ടുന്നില്ല എന്ന് ഉറപ്പാണ്. ഒരു പരിധിവരെ പഠനം പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിയുന്നുണ്ട്
പ്രകൃതി. കൊറോണ വൈറസ് മറ്റെല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ പ്രകൃതിക്ക് അത് ഏറ്റവും ഗുണം ചെയ്യുകയും ചെയ്തത് പലരാജ്യങ്ങളിലും കാർബൺഡൈ ഓക്സൈഡ് അളവ് കുറഞ്ഞു മാത്രമല്ല കടലിലെയും നദികളിലെയും മാലിന്യങ്ങളുടെ അളവും വൻതോതിൽ കുറവുണ്ടായി.