Ads Area

നിലപാട് മാറ്റാൻ തയാറാകാതെ ഭൂഷൺ. ആലോചിക്കാൻ സമയം കൊടുത്ത് സുപ്രീംകോടതി.


സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനേയും  വിമർശിച്ചുകൊണ്ടുള്ള അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വീറ്റുകൾ  ക്രിമിനൽ കോടതിയലക്ഷ്യം എന്ന് കഴിഞ്ഞ പതിനാലിന് വിധിച്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്നലെ നടത്തിയതും നാടകീയമായ ചുവടുമാറ്റം. 
    ശിക്ഷ ഒഴിവാക്കണമെങ്കിൽ കോടതിയേയും, ചീഫ് ജസ്റ്റിസിനെയും എതിരെ നടത്തിയ പരാമർശം തിരുത്തണമെന്ന് കോടതി നിബന്ധന വച്ചു. ശിക്ഷയിൽ ഉദാരസമീപനം വേണമെങ്കിൽ കുറ്റക്കാരൻ മാപ്പ്  പറയണം. പ്രസ്താവന ന്യായീകരണമാണോ പ്രകോപനമാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. പ്രസ്താവന തിരുത്തിയില്ലെന്ന് പ്രശാന്ത് ഭൂഷൻ വ്യക്തമാക്കിയെങ്കിലും ആലോചിക്കാൻ സമയം നൽകിയാണ് കോടതി ചെയ്തത്. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഹോട് ആലോചിച്ച ശേഷമാണ് പ്രസ്താവന പുനപരിശോധിക്കാൻ സമയം നൽകാൻ കോടതി തീരുമാനിച്ചത്. സീറ്റുകൾ കോടതിയലക്ഷ്യം എന്നും വിലയിരുത്തിയ കോടതി സ്വമേധയാ എടുത്ത കേസിൽ കോടതി നോട്ടീസ് നൽകിയിരുന്നു. പക്ഷേ, കേസ് വാദത്തിന് എടുത്തപ്പോൾപ്രശാന്ത് ഭൂഷന് ശിക്ഷിക്കരുത് എന്ന് വാദിച്ചു നിലപാട് പറയാൻ അവസരം നൽകിയില്ല. പ്രശാന്ത് ഭൂഷന് വേണ്ടി ഹാജരായ രാജീവ് ധവാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇന്നലെ എനിക്ക് അവസരം നൽകിയത്. 
    പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് എജി  വാദിച്ചു. സുപ്രീംകോടതി ജനാധിപത്യം പരാജയപ്പെട്ടെന്നു പറഞ്ഞ അഞ്ചു ജഡ്ജിമാരുടെ പട്ടികയും ഉന്നത ജുഡീഷ്യറി അഴിമതിയെക്കുറിച്ച് മുൻ ജഡ്ജിമാർ നടത്തിയ പരാമർശങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് എന്നും എജി പറഞ്ഞു. കേസിന്റെ  വിശദാംശങ്ങളിലേക്ക് കടക്കാതെ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി എജിക്ക് മറുപടി നൽകി. 
    വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി ക്കുള്ള അധികാരത്തെ കുറിച്ച് പ്രശാന്ത് ഭൂഷൻ വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ വാദിച്ചു. പുനപരിശോധന ഹർജി നല്കണം എന്ന് 17നു  പറഞ്ഞതാണെന്നും  ഇപ്പോൾ വേണമെങ്കിൽ ആകാം എന്നും കോടതി പറഞ്ഞു. 24 മണിക്കൂറിനകം പുനപരിശോധന ഹർജി നല്കണം എന്നുണ്ടെങ്കിൽ സുപ്രീംകോടതിയുടെ ചട്ടങ്ങൾ മാറ്റണമെന്ന് തിരിച്ചടിച്ചു ദവെ തിരിച്ചു മറുപടി പറഞ്ഞു. പുനപരിശോധന ഹർജിനൽകാൻ 30  ദിവസത്തെ സമയമുണ്ടെന്ന് ദവെ  വാദിച്ചപ്പോൾ കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിൽ നിന്ന്  ഒഴിവാക്കാനുള്ള ശ്രമം എന്ന പ്രതീതി ഉണ്ടാകരുതെന്നും ബെഞ്ചിൽ  ഉൾപ്പെട്ട ജസ്റ്റിസ് വിആർ ഗവായി പറഞ്ഞു. അടുത്തമാസം രണ്ടിന്  ജസ്റ്റിസ് മിശ്ര വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം. ശിക്ഷയെ ക്കുറിച്ചുള്ള കാര്യങ്ങൾ മറ്റൊരു ബെഞ്ചിന് വിടണം എന്ന ദവെയുടെ വാദം ബെഞ്ച് അംഗീകരിച്ചില്ല. 
    കുറ്റത്തിന്റെയും കുറ്റക്കാരന്റെയും  പ്രകൃതം പരിഗണിക്കേണ്ടതുണ്ട് എന്നും ധവാൻ വാദിച്ചു. ജുഡീഷ്യറിയുടെ പ്രവർത്തന രീതിയെ കുറിച്ച് അടുത്തകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മുൻ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മിശ്ര മമതാ ബാനർജി ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ നടപടി എടുക്കാതിരുന്നതും ധവാൻ ഓർമിപ്പിച്ചു. മുൻ സുപ്രീംകോടതി ജഡ്ജിമാരായ ആർ എം ലോധയും, കുര്യൻ ജോസഫും, എം പി. ഷായും മദൻ ബി ലെക്കൂറും പ്രശാന്ത് ഭൂഷനെ പിന്തുണച്ചിട്ടുണ്ട് എന്നും അവർക്ക് എതിരെയും നടപടിയുണ്ടാകുമോ എന്നവൻ ചോദിച്ചു ധവാൻ ചോദിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area