മെസ്സി ബാഴ്സ വിടുമോ...?
താൻ ക്ളബ് വിട്ടേക്കും എന്ന് അറിയിച്ച് ലയണൽ മെസ്സി. ഈ കാര്യം അറിയിച്ച് കൊണ്ട് മെസ്സി ബാഴ്സലോണ മാനേജ്മെന്റിന് കത്ത് നല്‍കി. ഈ കാര്യം അറിഞ്ഞതോടെ ആരാധകർ കടുത്ത വിഷമത്തിലായി. ഇനിയുള്ള രാത്രികൾ ആരാധകര്‍ക്ക് ഉറങ്ങാൻ കഴിയാത്തതാണ്. തുടര്‍ന്ന് മെസ്സിക്ക് മാനേജ്മെന്റ് ക്ളബിൽ തുടരണം എന്ന് അറിയിച്ച് ഫാക്സ് നൽകി. എന്നിട്ടും മെസ്സിയുടെ തീരുമാനത്തിൽ മാറ്റം അറയിച്ചിട്ടില്ല. പല സീസണുകളിലും ഇത്തരത്തിലുള്ള സംസാരം ഉണ്ടായിരുന്നു എങ്കിലുംഇത്തവണയാണ് അന്തിമ തീരുമാനം എന്നോണം മെസ്സിയുടെ അറിയിക്കൽ ഉണ്ടായത്. തന്നെയുമല്ല ഈ സീസണിലെ ചാമ്പ്ൻസ് ലീഗിൽ നിന്ന് വളരെ ദയനീയമായി പരാജയപ്പെട്ടു. ബാഴ്സലോണ കോർട്ടർ ഫയ്നലിൽ ജർമൻ ക്ളബ് ബയേൺ മ്യൂണികിനോട് 8-2 എന്ന രിതിയിൽ തോൽവി ഏറ്റുവാങ്ങി.. ഈ കാര്യവും താരത്തെ ക്ളബ് വിടുന്നതിന് പ്രേരണ ആയിട്ടുണ്ട്. മെസ്സിയെ സംബന്ധിച്ചിടത്തോളം ചാമ്പ്യന്‍ ൻസ് ലീഗ് കിരീടം കഴിഞ്ഞ അഞ്ച് വര്‍ഷമായി കിട്ടാകനിയാണ്. അത് ഇത്തവണ നേടണം എന്ന് ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല. അതോടൊപ്പം കഴിഞ്ഞ രണ്ട് സീസണുകളിലും ചാമ്പ്യന്‍സ് ലിഗിൽ നിന്നും ബാഴ്സലോണ പുറത്തായതും ഇതിന്റെ കൂടെ ചേർത്ത് വായിക്കേണ്ടതാണ്. തന്നെയുമല്ല മെസ്സിയെ സംബന്ധിച്ചിടത്തോളം ടീമിന് ഒരു കിരീടം പോലും കൊടുക്കാൻ കഴിയാത്ത സീസണായിരുന്നു ഇത്. പ്രധാനമായും മൂന്ന് പ്രധാന ടീമുകൾ. അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗായ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ലീഗിലെ പി എസ് ജി, ഇറ്റാലിയൻ ടീമായ ഇന്റര്‍മിലാൻ എന്നീ ടീമുകളിലേക്കാണ് കൂടുതൽ സാധ്യത. താരത്തിന്റെ ഇത്തരത്തിലുള്ള ഒരു തീരുമാനവും വന്നതോടെ ആരാധകർ കടുത്ത വിഷമത്തിലാണ്. കാരണം മെസ്സി ഇല്ലാത്ത ഒരു ബാഴ്സ ചിന്തിക്കാൻ പോലും അവർക്ക് സാധിക്കുകയില്ല. തന്നെയുമല്ല ഈ പ്രശ്നത്തിന്റെ പേരിൽ ആരാധകർ തെരുവ് വീഥികളിൽ അക്രമാസക്തരായിരിക്കുകയാണ്.എന്ത് തന്നെ ആയാലും താരത്തിന്റെ ഇത്തരമൊരു നീക്കം തീര്‍ത്തും ആരാധകരെ തളർത്തിയിരിക്കുകയാണ്. ഇനി എന്താകും എന്നുള്ളത് കാത്തിരുന്നു കാണാം.