മത ഗ്രന്ഥത്തിന്റെ തൂക്കം കസ്റ്റംസ് പരിശോധിച്ച് അന്വേഷണത്തിന് നീക്കം!
നയ തന്ത്ര ബാഗേജ് വഴി വന്ന മത ഗ്രന്ഥത്തിന്റെ സാമ്പിൾ വരുത്തിച്ച് കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്ന് കസ്റ്റംസ് കണ്ടെത്തി. ബാക്കിയുള്ള മുഴുവൻ പാക്കറ്റുകളും പരിശോധിക്കനും തീരുമാനിച്ചിട്ടുണ്ട്. മത ഗ്രന്ഥം എന്ന പേരിൽ രേഖപ്പെടുത്തി വന്നത് ആകെ 250 പാക്കറ്റുകൾ ആണ്. ഇതിനെ ശക്തമായ രീതിയിൽ തന്നെ അന്വേഷിച്ച് കണ്ടെത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. യുഎഇ കോൺസുലേറ്റിൽ നിന്ന് സി ആപ്റ്റിലേക്ക്( കേരള സ്റ്റേറ്റ് സെൻട്രൽ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്) ജൂൺ 25 ന് എത്തിയ 32 പെട്ടികളിൽ ആണ് വിവാദത്തിന് തുടക്കം കുറിക്കുന്നത്. 32 പെട്ടികളിൽ നിന്ന് ആകെ രണ്ടെണ്ണം മാത്രമാണ് ജീവനക്കാരുടെ മുന്നിൽ വെച്ച് തന്നെ പൊട്ടിച്ചത്. മതഗ്രന്ഥങ്ങൾ ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്. ബാക്കി വരുന്ന 30 എണ്ണം പൊട്ടിക്കാതെ തന്നെ സി ആപ് റ്റിലെ പുസ്തകങ്ങൾ കൊണ്ടുപോകുന്ന അടച്ചു മൂടിയ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി. മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശപ്രകാരമാണ് കൊണ്ടുപോയത് എന്ന് സി ആക്ട് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. കൊണ്ടുപോയ 30 പെട്ടികളിൽ മതഗ്രന്ഥങ്ങൾ അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് കസ്റ്റമർ പരിശോധിക്കുന്നു. അത് ജീവനക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിവരങ്ങൾ സ്വരൂപിച്ചത്. ഡ്രൈവർ, സെക്യൂരിറ്റി ഓഫീസർ, വട്ടിയൂർക്കാവ് ഓഫീസിന്റെ ചുമതലക്കാരൻ, പ്രൊഡക്ഷൻ ഇൻ ചാർജ്, ഡെലിവറി സ്റ്റോറി ഇൻ ചാർജ് എന്നിവരിൽ നിന്നാണ് വിവരങ്ങൾ സ്വരൂപിച്ചത്. സി ആപ്പ്റ്റിലെ ബാക്കിവന്ന ഒരു പെട്ടി തൂക്കം പരിശോധിക്കുന്നതിന് ഭാഗമായി കസ്റ്റംസ് കൊണ്ടുപോയി. തന്നെയുമല്ല പെട്ടികൾ സി ആപ്പ്റ്റിൽ എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണോ എന്ന് കസ്റ്റംസ് പരിശോധിക്കുന്നു. ജൂൺ 25ന് മലപ്പുറത്തേക്ക് കൊണ്ടുപോകാനായി അടച്ചു മൂടിയ വണ്ടിയിൽ പാഠപുസ്തകങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി വച്ചിരുന്നു. യു എ ഇ കോൺസുലേറ്റിൽ നിന്നെത്തിയ വാഹനത്തിൽനിന്ന് 32 പെട്ടികൾ ഇറക്കിവച്ചു. അതിനുശേഷം രണ്ടു പെട്ടികൾ മാത്രം ഒരു ജീവനക്കാരനെ കൊണ്ട് പൊട്ടിച്ചു. ബാക്കിയുള്ളവ മലപ്പുറത്തേക്ക് കൊണ്ടുപോയി. പെട്ടിയിൽ ഉള്ള മതഗ്രന്ഥങ്ങൾ എവിടെയാണ് അച്ചടിച്ചത്, ആരാണ് ഇങ്ങോട്ടേക്ക് അയച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചിരുന്നു. മതഗ്രന്ഥങ്ങൾ കേരളത്തിൽ നിന്നും കിട്ടും എന്നിരിക്കെ ഇറക്കുമതി ചെയ്തത് എന്തിനാണെന്ന് കസ്റ്റംസ് പരിശോധിച്ചു.