അനിൽ നമ്പ്യാർക്ക് ക്ലീൻ ഷീറ്റ് ഇല്ല
സംസ്ഥാനത്ത് സ്വർണക്കടത്ത് തരംഗത്തിൽ എൽഡിഎഫ് ഗവൺമെന്റ് മുങ്ങി നിൽക്കുമ്പോഴാണ് ജനം ടിവി കോർഡിനേറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം കാർഗോ കോംപ്ലക്സ് നേത്ര പാഴ്സൽ 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിലെ പ്രതി സ്വപ്നയുടെ മൊഴിയിൽ ദൃശ്യ മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാരെ പറ്റി പരാമർശിക്കുന്നത് മൂന്നു പേജുകളിൽ. ഇതിൽ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്ത് ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് ശേഷം സ്വപ്ന വിളിച്ച് അനിൽ നമ്പ്യാർ പറഞ്ഞ കാര്യത്തിൽ വ്യക്തത തേടുന്നത്. നാലു മിനിറ്റ് 22 സെക്കൻഡ് ആണ് അനിൽ അന്ന് സ്വപ്നവുമായി സംസാരിച്ചത്. ഒരുവർഷത്തിനിടെ സ്വപ്ന വഹിച്ചിട്ടില്ലാത്ത അനിൽ 262 സെക്കൻഡ് സംസാരിച്ച മുഴുവൻ കാര്യങ്ങളും വിശദീകരിക്കാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് പിടിച്ച് വാർത്തക്കൊപ്പം കോൺസുലേറ്റിന്റെ വിശദീകരണം നൽകാൻ വേണ്ടിയാണ് വിളിച്ചത് എന്നാണ് അനിലിന്റെ വാദം.
സ്വപ്ന കസ്റ്റംസിനു നൽകിയ മൊഴിയിലെ വിശദാംശങ്ങൾ: പിടിച്ചെടുത്തത് നയതന്ത്ര പാഴ്സൽ അല്ല വ്യക്തിപരമായ ബാഗേജ് ആണെന്ന് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ നൽകിയാൽ മതിയെന്ന് അനിൽ നമ്പ്യാർ എന്നോട് പറഞ്ഞു. സ്വർണ്ണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വരാൻ തുടങ്ങിയപ്പോഴാണ് വിളിച്ചത്. സ്റ്റേറ്റ്മെന്റിന്റെ കാര്യം കോൺസുലേറ്റ് ജനറലിനെ അറിയിച്ചപ്പോൾ അനിലിനോട് തന്നെ അതു തയ്യാറാക്കാൻ പറയാനായിരുന്നു നിർദ്ദേശം. ഇക്കാര്യം അനിലിനെ അറിയിച്ചപ്പോൾ സമ്മതിച്ചു. പിന്നീട് അറസ്റ്റ് ഭയന്ന് കടന്നു കളയാനുള്ള തന്ത്രപ്പാടിലാണ് എനിക്ക് വിളിക്കാൻ പറ്റിയില്ല.
രണ്ടുവർഷം മുമ്പ് സരിത് വഴിയാണ് അനിലിനെ പരിചയപ്പെട്ടത്. കേസിൽപ്പെട്ട യുഎഇയിൽ പ്രവേശിക്കാൻ അനുജന് വിലക്കുണ്ടായിരുന്നു. വിലക്ക് നീക്കി കിട്ടാൻ വേണ്ടിയാണ് സാരിത്തിനെ സമീപിച്ചത്. കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിലക്ക് നീക്കി എടുത്തശേഷം യാത്ര നടത്തി. 2018 തിരുവനന്തപുരത്തെ ഒരു നക്ഷത്ര ഹോട്ടലിൽ വെച്ചാണ് ആദ്യമായി കണ്ടത്. ഇയാളുടെ ആവിശ്യപ്രകാരം തിരുവനന്തപുരത്തെ ഒരു ടൈൽസ് ഷോറൂമിന്റെ ഉദ്ഘടകനായി കോൺസുലാർ ജനറലിനെ പങ്കെടുപിച്ചിട്ടുണ്ട്. പിന്നീട് വല്ലപ്പോഴും അനിൽ വിൽക്കാറുണ്ട്. കസ്റ്റംസ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ സ്വർണകടത്തിൽ സിപിഎ മും കോൺഗ്രസും ബിജെപി ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ.ഇതോടെ സ്വർണ കടത്തിൽ പുതിയ രാഷ്ട്രീയ വിവാദവും ഉൾതിരിയുകയാണ് .