Ads Area

ക്രൈം ബ്രാഞ്ച്ന്‌ കേസ് എടുക്കാൻ ഡിജിപിയുടെ അനുമതി വേണമെന്ന ഉത്തരവ് വിവാദ മായതോടെ പിൻവലിച്ചു




ക്രൈംബ്രാഞ്ചിന് സമയത്ത് കേസെടുക്കാനുള്ള അധികാരത്തിൽ ഇടപെട്ട് ഡിജിപി ലോക്നാഥ് ബഹറ ഇറക്കിയ സർക്കുലർ വിവാദമായി. കോടതിയോ സർക്കാരോ ഉത്തരവിട്ടാൽ പോലും കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ ഉത്തരവ് വേണമെന്നും നിർദ്ദേശിച്ചിട്ടുള്ളതാണ് സർക്കുലർ. ക്രൈംബ്രാഞ്ചിനു കൈമാറേണ്ട കേസുകളുടെ കാര്യത്തിലും മാനദണ്ഡം പുതുക്കിയത്.

ഉത്തരവിനെതിരായ പ്രതിഷേധം ക്രൈംബ്രാഞ്ച് ഉന്നതർ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവാദമായതോടെ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ഓഫീസ് ഡിജിപിക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന. അടുത്തിടെ ചില സമുദായ നേതാക്കൾക്കെതിരെ അടക്കം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ഡിജിപിയെ അറിയിക്കാത്തതാണ് ഉത്തരവിനു പ്രേരിപ്പിച്ചതെന്ന് പറയുന്നു. സംസ്ഥാന ക്രൈം ബ്രാഞ്ച്, ജില്ലാ ബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്ക്വാഡ്, എന്നിവയ്ക്ക് കൈമാറേണ്ട കേസുകളുടെ മാനദണ്ഡം പുതുക്കി ഇറക്കിയ സർക്കുലർ ക്രൈംബ്രാഞ്ചിനെ പൂർണമായും ഡിജിപിയുടെ നിയന്ത്രണത്തിലാകുന്ന നിബന്ധനകളാണ് ഉള്ളത് . ഏത് കേസെടുക്കാനും സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി വേണം. ക്രൈം ബ്രാഞ്ചിനും ലോക്കൽ പോലീസിനും കേസെടുക്കുന്നതിനുപകരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും ഡിജിപിയുടെ അനുമതി വേണമെന്നും ഉത്തരവിൽ പറയുന്നു . കേസ് രജിസ്റ്റർ ചെയ്യാൻ നേരത്തെ ഡിജിപിയുടെ അനുമതി ആവശ്യമുണ്ടായിരുന്നില്ല.

ക്രൈം ബ്രാഞ്ചിലെ ഇന്റർപോൾ ലൈസൺ ഓഫീസർക്കാണു വിദേശത്തെ കേസ് അന്വേഷണങ്ങളുടെ ചുമതല. സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന പ്രധാനപ്പെട്ട കേസുകൾ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറാനും തീരുമാനമെന്നും ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. സാമ്പത്തിക കുറ്റകൃത്യത്തിന് രീതി മാറുകയും മിക്കവാറും കുറ്റകൃത്യങ്ങൾ സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്ന സാഹചര്യത്തിൽ അന്വേഷണത്തിനു ക്രൈംബ്രാഞ്ച് പുതിയ മാർഗ്ഗരേഖ പുറത്തിറക്കുമെമെന്നും ഡിജിപിയുടെ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.

ഒരു മാസമായിട്ടും പ്രതിയെ പിടിക്കാത്ത കൊലപാതകം, അഞ്ച് കോടി രൂപയുടെ മുകളിലുള്ള സാമ്പത്തിക തട്ടിപ്പ്, കസ്റ്റഡി മരണം, പൊലീസ് നടപടി മൂലമുള്ള മരണം, സിഐ മുതലുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ്, മനുഷ്യക്കടത്ത് തുടങ്ങിയ ക്രൈംബ്രാഞ്ചിന് കൈമാറാനും നിർദേശിട്ടുണ്ട്.

എന്നാൽ ഇപ്പോൾ വിവാദമായതോടെ ക്രൈം ബ്രാഞ്ചിന് കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തര വേണമെന്ന് സർക്കുലർ തിരിത്തിയിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബഹ്റ. ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് ഉന്നത മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ആദ്യ ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കിയത്. പ്രധാനപ്പെട്ട കേസുകളിൽ മാത്രം ക്രൈംബ്രാഞ്ച് മുൻകൂറായി ഡിജിപിയുടെ അനുവാദം വാങ്ങിയാൽ മതി എന്നാണ് പുതിയ ഉത്തരവ്. മറ്റു കേസുകളിൽ സ്വമേധയാ കേസെടുക്കാം. ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന പരാതികളിൽ പഴയരീതിയിൽ കേസെടുക്കാം. സർക്കാരോ കോടതി ഉത്തരവ് നൽകിയാൽ പോലും കേസെടുക്കാൻ ഡിജിപിയുടെ അനുമതി വേണമെന്ന് സർക്കുലറാണ് വിവാദമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area