Ads Area

പിഎസ് സി പറയുന്നൂ. ഉദ്യോഗാർത്ഥികൾ മിണ്ടരുത്.


നിയമനനിരോധനം സംസ്ഥാനത്ത് ഇല്ല എന്ന് PSC

സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമനനിരോധനത്തിനും പിൻവാതിൽ നിയമനത്തിനും എതിരെ പ്രതികരിച്ച ഉദ്യോഗാർഥികൾക്ക് എതിരെ നടപടിക്ക് ഒരുങ്ങുകയാണ് കേരള പി എസ് സി.
          പിഎസ് സി  ഒരു ജനാധിപത്യ സംവിധാനത്തിന്റെ  ഭാഗമാണ്. ജനാധിപത്യസംവിധാനത്തിൽ പൗരന്മാർക്കും ചോദ്യങ്ങൾ ചോദിക്കാനും സർക്കാരിനെ കുറിച്ചോ സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചോ പരാതികൾ പരസ്യമായി ഉന്നയിക്കാനും അവകാശമുണ്ട്.
            പിഎസ് സി  ഇപ്പോൾ ഇടപെടുന്നത് സുപ്രീംകോടതിയിലെ കോടതിയലക്ഷ്യത്തിന് സമാനമായ രീതിയിലാണ്. ഭരണഘടന പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യവും പരാതികൾ ബോധിപ്പിക്കാനുള്ള അവകാശവും നൽകുന്നുണ്ട്. ഇപ്പോൾ പി എസ് സി യുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചതിന്റെ പേരിൽ ഉദ്യോഗാർഥികളെ വിലക്കുന്നത് ജനാധിപത്യമൂല്യങ്ങളുടെ കടുത്ത ലംഘനമാണ്. അങ്ങനെ ഒരു കീഴ്‌വഴക്കം പിഎസ് സിയിൽ നിന്ന് ഉണ്ടാക്കുന്നതും തെറ്റായ സന്ദേശമാണ് സമൂഹത്തിനും  ഉദ്യോഗാർഥികൾക്കും  നൽകുക. 
            കേരളത്തിലെ പിഎസ്സി അംഗങ്ങളിൽ പലരെയും നിയമിക്കുന്നത്  രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആയിട്ടാണ്. അവരിൽ പലരും ഇതിനു മുൻപും ജനാധിപത്യ സംവിധാനത്തിന് വേണ്ടി ശബ്ദമുയർത്തിയ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണ്. അങ്ങനെയുള്ളവർ ഒരുമിച്ചിരുന്ന് ജനാധിപത്യമൂല്യങ്ങൾ ക്കെതിരെ തീരുമാനമെടുത്ത് അത്ഭുതം ഉളവാക്കുന്ന ഒന്നാണ്. 
   പി എസ് സിയെ കുറിച്ചും പിഎസ്സിയുടെ കാര്യക്ഷമത നടപടികളിലെ കാലതാമസം എന്നിവയെക്കുറിച്ചും ഉദ്യോഗാർത്ഥികളിൽ നിന്നും പരാതികൾ ഉയരുന്നത് ഇത് ആദ്യമല്ല. പി എസ് സി ഓഫീസിനു മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സമരവും പ്രതിഷേധവും ഉണ്ടാകുന്നതും ഇതാദ്യമായല്ല ജോലിക്ക് അപേക്ഷിച്ച അനന്തമായി കാത്തിരിക്കുന്നവരുടെ ധാർമികരോഷം പിഎസ് സി മനസ്സിലാക്കുന്നില്ല എന്നതാണ് ഇതിലെ വസ്തുത. സാമൂഹിക മാധ്യമങ്ങളിൽ സർക്കാരിനു സർക്കാർ സ്ഥാപനങ്ങളെയും പി എസ് സി യേയും ഒക്കെ പലരും വിമർശിക്കുന്നുണ്ട് അതേസമയം ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന അവർക്ക് വിലക്കേർപ്പെടുത്താൻ പറയുന്നത് നീതിനിഷേധമായിട്ടാണ് കാണാനാവുക. 
        പിഎസ്‌സി ക്കും ആരാധിച്ചാൽ പലപ്പോഴും ഉദ്യോഗാർഥികൾക്കു മറുപടി കിട്ടാൻ കാലതാമസം വരും. പിഎസ്സിയുടെ സർക്കാർ ജോലിക്ക് ശ്രമിക്കുന്നതിൽ ഭൂരിഭാഗം കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം സർക്കാർ ജോലി എന്നാൽ ജീവനോപാധി ആണ്. PSC യിൽ നിന്ന് കൃത്യമായി പ്രതികരണങ്ങൾ ലഭിക്കാതെ വരുമ്പോൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ജോലി കിട്ടാൻ കാലതാമസം വരുമ്പോഴും ഇത്തരത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്നും പ്രതിഷേധങ്ങൾ സ്വാഭാവികമാണ് ഇതാണ് ജനാധിപത്യ സംവിധാനത്തിന് മൂലകങ്ങളുടെ പ്രത്യേകത. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area