കേരളത്തിന്റെ നൊമ്പരമായി അനു
Psc റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗർത്ഥി ആത്മഹത്യ ചെയ്തു.തിരുവന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്‌സൈസ് ലിസ്റ്റിൽ 77ആം റാങ്കുകാരനാണ് അനു. എക്‌സൈസ് ലിസ്റ്റ് റദ്ദാക്കിയതോടെ അനുവിന്റെ മനോവിഷമം വർധിക്കുകയും രണ്ട് മൂന്ന് ദിവസം മുമ്പ് ഭക്ഷണം കഴിക്കാതിരിക്കുകയും ഇരുട്ടത് ഇരിക്കുകയും ഇനിയെന്ത് ചെയ്യും എന്നുള്ള മനോവിഷമത്തിൽ ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ അയൽവാസി പറഞ്ഞു. Mcom വരെ പഠിച്ച ഉദ്യോഗാർത്ഥി ആയിരുന്നു അനു. ഇത്രയധികം പഠിച്ചിട്ടും വീട്ടുകാരെ ആശ്രയിക്കേണ്ടി വരുന്നു എന്ന് ദൈനംദിന കാര്യങ്ങൾ അടക്കം വീട്ടുകാരെ ആശ്രയിക്കേണ്ടി വരുന്നു എന്ന് മനോവിഷമം ഉണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. മൃതദേഹത്തിന് അടുത്തുനിന്ന് ഒരു കുറിപ്പ് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട് അതിൽ പറയുന്നത് ഈ കാര്യം തന്നെയാണ്." കുറച്ചുദിവസമായി തനിക്ക് ആഹാരം വേണ്ട ശരീരമാകെ വേദനിക്കുന്നത് പോലെയുണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല എല്ലാവരുടെയും മുമ്പിൽ ചിരിച് അഭിനയിക്കാൻ എനിക്ക് കഴിയില്ല എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ ആണ് sorry" എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.