ചാമ്പ്യൻസ് ലീഗിനെ ഇന്ന് വിരാമം
ചാമ്പ്യൻസ് ലീഗിൽ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് ബയേൺ മ്യൂണിക് - PSG ത്രില്ലെർ ഫൈനൽ. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഫ്രഞ്ച് ടീമായ ലിയോൺ FC യെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബയേൺ മ്യൂണിക്കിന്റെ ഫൈനൽ പ്രവേശനം. ചാമ്പ്യൻസ് ലീഗിന്റെ തുടക്കം മുതൽ തന്നെ ഗോളടിച്ചു കൂട്ടാൻ ഒരു മടിയും കാണിക്കാത്ത ടീമാണ് ജർമൻ വമ്പൻമാരായ ബയേൺ.
മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച വിജയം ആഘോഷിച്ചു കൊണ്ടാണ് ലിയോൺ ചാമ്പ്യൻസ് ലീഗിലെ രണ്ടാം സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ബയേണിന്റെ വേഗതയേറിയ ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ലിയോൺ പ്രതിരോധത്തിനായില്ല. രണ്ട് ഗോൾ നേടിയ സെർജിയോ നബ്രിയാണ് ബയേണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. (18) പതിനെട്ടാം മിനിറ്റിൽ അഞ്ച് താരങ്ങളെ കബളിപ്പിച്ചുകൊണ്ട് പോസ്റ്റിന്റെ മൂലയിലേക്ക് വെടിയുണ്ട പായിപ്പിച്ചുകൊണ്ട് സെർജിയോ ഗ്നബ്രി ആദ്യം വലകുലുക്കി. (33) മുപ്പത്തി മൂന്നാം മിനിറ്റിൽ സെർജിയോ gnabry ലീഡ് രണ്ടാക്കി ഉയർത്തി.
ലിയോണിന്റെ ഗോളെന്നുറപ്പിച്ച പല അവസരങ്ങളും ബയേൺ ഗോൾ കപ്പർ മാനുവൽ ന്യൂയറിന്റെ രക്ഷപ്പെടുത്തലുകൾ ബയേണിന് തുണയായി. (88) എൺപത്തി എട്ടാം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്സ്കി ഗോൾ പട്ടിക പൂർത്തിയാക്കി. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുകയാണ് ബയേൺ മ്യൂണിക്. സീസണിൽ 15 ഗോളുകളുമായി റോബർട്ട് ലെവൻഡോവ്സ്കി ആണ് ടോപ് സ്കോറർ പട്ടികയിൽ ഒന്നാമത്.
ക്വാർട്ടർ ഫൈനലിൽ എഫ്സി ബാർസലോണയെ 8:2 ന് തകർത്തു കൊണ്ടാണ് ബയേൺ സെമിഫൈനലിലേക്ക് ചേക്കേറിയത്. ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും ഫ്രഞ്ച് വമ്പന്മാരയ PSG യും ഏറ്റുമുട്ടുമ്പോൾ ആര് കിരീടം നേടുമെന്ന കാത്തിരിപ്പിലാണ് ഇരു ടീമുകളുടെയും ആരാധകർ.
UEAFA ചാമ്പ്യൻസ് ലീഗിന്റെ ആദ്യ സെമിഫൈനലിൽ ലിപ്‌സിഗ് നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് PSG യുടെ ഫൈനൽ പ്രവേശനം.PSG യുടെ ചരിത്രത്തിൽ ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ യോഗ്യത നേടുന്നത്.
നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ, മൗറോ ഇക്കാർഡി, എയ്ഞ്ചൽ ഡി മരിയ തുടങ്ങിയ മുന്നേറ്റ നിരയിൽ ആണ് PSG യുടെ പ്രതീക്ഷ. PSG കളിച്ച അവസാന അഞ്ച് മത്സരങ്ങളും വിജയിച്ചാണ് ചാമ്പ്യൻസ് ലീഗിലെ ഫൈനലിന് വേണ്ടി PSG ഒരുങ്ങുന്നത്. ആറാമത്തെ UEAFA ചാംപ്യൻസ് ലീഗ് കിരീടം അതിനുവേണ്ടിയാണ് ബയേൺ മ്യൂണിക് ഒരുങ്ങുന്നത്. എന്നാൽ കന്നി കിരീടം ലക്ഷ്യമിട്ടാണ് PSG ഫൈനലിൽ ഇറങ്ങുന്നത്. PSG ക്ക് വേണ്ടി നെയ്മർ ജൂനിയറും, കിലിയൻ എംബാപ്പെ യുമാണ് PSG ആക്രമണത്തിന് ചുക്കാൻ പിടിക്കുക. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ച 12:30നാണ് ഫൈനൽ നടക്കുന്നത്.
PSG UEAFA ചാമ്പ്യൻസ് ലീഗിൽ മുത്തമിടുന്നതിന് വേണ്ടിയാണ് നെയ്മർ അടക്കമുള്ള വമ്പൻ താരങ്ങളെ ബാഴ്സലോണയിൽ നിന്നും റെക്കോർഡ് തുകയ്ക്ക് PSG യിൽ എത്തിച്ചത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ മുന്നേറ്റ നിര ഉള്ള ലോകത്തിലെ ടീം ആവാൻ ചുരുങ്ങിയ കാലം കൊണ്ട് PSG ക്ക് സാധിച്ചു. കിലിയൻ എംബാപ്പെ യുടെ വേഗതയും ഗോളടി മികവും നെയ്മർ ജൂനിയറിന്റെ സ്കില്ലും ബ്രില്യൻസും PSG ക്ക് കൂടുതൽ കരുത്ത് പകരും. ഗോളടിക്കാൻ ഒരു മടിയും കാണിക്കാത്ത ടീമുകളാണ് PSG യും ബയേൺ മ്യൂണിക്കും.
2008ന് ശേഷം ഇതാദ്യമായാണ് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നത്. മെസ്സിയുടെ ബാഴ്സലോണയും ക്രിസ്ത്യാനിയുടെ ജുവന്റസും ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെയാണ് ഇങ്ങനെയൊരു മത്സരം കാണാൻ അവസരം ലഭിക്കുന്നത്. PSG യും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരം 2 മികച്ച ഗോൾകീപ്പർ മാരുടെ മത്സരം കൂടിയാണ്. ചരിത്ര ഫൈനലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ നടക്കുന്നത്.PSG കിരീടം ചൂടിയാൽ കന്നി കിരീടവും ബയേൺ കിരീടം ചൂടിയ ആറാമത്തെ കിരീടവും ആകും.