ഇന്ന് ഡൽഹി പഞ്ചാബ് പോരാട്ടം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം സുദിനത്തിൽ ഡൽഹി ക്യാപിറ്റൽ സും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ പോരാടും. ഐപിഎൽ കിരീടം ഇതുവരെ നേടാൻ കഴിയാത്ത ഇരുടീമുകളും മികച്ച ടീമിനെയാണ് ഈ സീസണിൽ കളത്തിൽ ഇറക്കുന്നത്. ഡൽഹി കഴിഞ്ഞതവണ പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. പക്ഷേ 2014 ന് ശേഷം ഒരു തവണ പോലും പഞ്ചാബ് പ്ലേഓഫ് കളിച്ചിട്ടില്ല.
കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ടീമുകളിൽ ഒന്നാണ് പഞ്ചാബ്. മധ്യനിരയും ബൗളിംഗ് നിരയും ശക്തമാക്കാൻ ഉതകുന്ന 9 താരങ്ങളെയാണ് താരലേലത്തിൽ പഞ്ചാബ് സ്വന്തമാക്കിയത്.