Ads Area

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലുകൾ കർഷകർക്ക് എതിരാണോ. എന്താന്ന് ഇതിൽ പറയുന്നത്.

ലോക സഭയും, രാജ്യ സംഭയും പാസാക്കിയ കാർഷിക ബില്ലുകൾക്ക് നേരെ കടുത്ത പ്രേതിഷേതമാണ് ഉയരുന്നത്. എന്താണ് കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ എന്ന് നോക്കാം. 

കാർഷിക വിപണന വാണിജ്യ ബില്ല് എന്നാണ് ഇത് അറിയപെടുന്നത്. 

വ്യവസ്ഥാപിത മായ മറ്റു ചന്തകൾ ഒഴിവാക്കി. എവിടെയാണോ കാർഷികോൽപ്പനങ്ങൾ വിൽക്കാൻ കഴിയുക അത് കമ്പോളമാവും 

വ്യാപാര മേഖല എന്ന നിർവചനത്തിൽ നിന്ന് പരമ്പരാഗത ചന്തകൾ ഒഴിവാക്കപെടുന്നു 

പഴയ നിയമപ്രകാരം എപിഎംസി യിൽ നിന്ന് ലൈസൻസ് വാങ്ങുന്നവരാണ് വ്യാപാരികൾ (വില ഉറപ്പാക്കാനും കാർഷിക സേവനങ്ങൾക്കും ഉള്ള കാർഷിക കരാർ പ്രകാരം )

പുതിയ നിയമപ്രകാരം ഉൽപാതകർ, കയറ്റുമതികാർ, മൊത്തവ്യാപാരികൾ,ഇവരെല്ലാം വ്യാപാരികൾ ആകും. 

ഈ ബില്ലുകൾ കൊണ്ട് വരുമ്പോൾ കേന്ദ്ര സർക്കാർ മുനോട്ട് വെക്കുന്ന വാദങ്ങൾ 
ഇവയാണ്. 

മികച്ച വില ഉറപ്പാക്കും 

ചൂഷണം ഒഴിവാക്കും 

കർഷികർക്ക് ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുമായി നേരിട്ട് കരാറിൽ ഏർപ്പെടാം

4.86 ചെറുകിട കർഷകർക്കും ഇതിന്റെ ഗുണം ലഭിക്കും

ഇനി എന്ത് കൊണ്ട് ഇത് എതിർക്കപെടുന്നു എന്ന് നോകാം. 

 നിലവിൽ കാർഷികോല്പന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നത് എഫ് സി ഐ ആണ് 
 എന്നാൽ ഈ ബില്ല് വരുന്നതോടെ ഈ സംവിധാനം പൂർണ്ണമായും ഇല്ലാതാകുന്നു

 എ പി എം സി ഒഴിവാക്കുന്ന തോടെ താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്ന് ആശങ്ക. വില നിലവാരം താഴേക്ക് പോകാൻ ഇടയാക്കും 
 
 പരമ്പരാഗത ചന്തകൾക്കു പുറത്ത് വിൽപ്പന സ്ഥലം നൽകുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടി എന്ന വാദം കർഷകർ മുന്നോട്ടുവെക്കുന്നു. 

 തദ്ദേശീയരായ കമ്മീഷൻ ഏജന്റ് മാർ എന്ന സംവിധാനം പൂർണമായും ഇല്ലാതെയാകുന്നു. 
 ഇതോടെ കാർഷിക വായ്പകൾ ലഭിക്കില്ല എന്ന ആശങ്ക കൂടിയാണ് കർഷകർ പങ്കുവെക്കുന്നത്

 ഗ്രാമീണ ചന്തകൾ ധാരാളമായുള്ള ഉത്തരേന്ത്യയിലാണ് കർഷക പ്രക്ഷോഭങ്ങൾ കൂടുതലായി കാണപ്പെടുന്നു

 പുറത്തുനിന്നുള്ള വ്യാപാരികൾ കർഷകരെ ചൂഷണം ചെയ്യുമെന്ന് അവർ ആശങ്കപ്പെടുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area