കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ എം പിമാർ ഗാന്ധി പ്രതിമക്കടുത്ത് പ്രതിഷേധം തുടരുന്നു. കാർഷിക ബില്ല് അവതരിപ്പിക്കുന്നതിനെതിരെ രാജ്യ സഭയിൽ എം പിമാർ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചൈതത്. എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, ഡെറക് ഒബ്രയാൻ, ഡോല സെൻ, സഞ്ജയ് സിങ്ങ്, രാജീവ് സതവ്, റിപുൻ ബോറ, സയിദ് നസീർ എന്നിവരാണ് സമരം നടത്തുന്നത്.
അതേസമയം എം പിമാരുടെ മോശം പെരുമാറ്റം ആരോപിച്ചു കൊണ്ട് രാജ്യ സഭാ ഉപാദ്യക്ഷൻ ഹരിവംശ് നാരായണൻ നാളെരാവിലെ വരെ ഉപവാസം ഇരിക്കും.