ഐ പി എൽ പതിമൂന്നാം സീസണ് ഇന്ന് യു എ ഇയിൽ തുടക്കം കുറിക്കും. അബൂദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7.30ന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപർ കിങ്സും തമ്മിൽ ഏറ്റുമുട്ടും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിക്കില്ല. ഇത്തവണത്തോട് കൂടെ രണ്ടാം തവണയാണ് യു എ ഇ ഐ പി എല്ലിന് വേദി ആകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും രോഹിത് ശര്‍മയുടെ നേതൃത്വത്തിൽ ധോണിയുടെ ചെന്നൈ സൂപർ കിങ്സിനെ ഇന്ന് നേരിടും.
കോവിട് സാഹചര്യം കണക്കിലെടുത്ത് ഐ പി എൽ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തവണ കലാപരിപാടികൾ ഉണ്ടാവില്ല.