ഐ ഫോൺ സീരീസിലെ ഏറ്റവും മികച്ച മോഡലായ ഐ ഫോൺ 12 വിപണിയിൽ ഇറക്കി ആപ്പിൾ.
5 സംവിധാനത്തോടെയുള്ള ആദ്യ ഐ ഫോൺ പരമ്പരയാണ് 12. ഐ ഫോൺ 12 പ്രോ, ഐ ഫോൺ 12 പ്രോ മാക്‌സ്, ഐ ഫോൺ 12 മിനി എന്നീ ഫോണുകളാണ് വിപണിയിലെത്തിച്ചത്. ആപ്പിളിന്റെ പുതിയ ചിപ്സെറ്റ് എ 14 ബയോനിക്കാണ് മറ്റൊരു പ്രത്യേകത. ഐ ഫോൺ 12 ന്റെ വില തുടങ്ങുന്നത് 799 ഡോളറി(58,600 രൂപ) ലാണ്. ഒക്ടോബർ 30 ന് ഉള്ളിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.