ഡല്‍ഹി : ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുപി സർക്കാർ അനുമതി നൽകി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കം അഞ്ച് പേർക്കാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുവാനുള്ള അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ വേണ്ടി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലേക്ക് ലേക്ക് പോയിരുന്നു. എന്നാൽ രണ്ടുപേരെയും യുപിഎസ് പോലീസ് തടയുകയായിരുന്നു. യുപി സർക്കാർ പെൺകുട്ടിയുടെ മൃതദേഹത്തോട് കുടുംബത്തോടും അനീതി ആണ് കാണിക്കുന്നത്. അതിനാൽ അവർക്ക് നീതി വേണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ഹത്രാസിലേക്ക്പോയത്. തന്നെയുമല്ല തൃണമൂൽ കോൺഗ്രസ് നേതാക്കളും ഹത്രാസിലേക്ക് പോകുവാൻ വേണ്ടി ശ്രമിച്ചിരുന്നു. എങ്കിലും യുപി പോലീസ് അവരെ തടയുകയായിരുന്നു.