ഓൾ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോക്ടർ എപിജെ അബ്ദുൽ കലാം എക്സലൻസി അവാർഡിന് ഡോക്ടർ എം എസ് ശ്രീകുമാറും അസീസ് വെളളാട്ടം അർഹരായി. എം എസ് ബാബുരാജ് അവാർഡിന് ഗായകനായ ശംസുദ്ധീൻ നെല്ലറ അർഹനായി. ടി ഉബൈദ് സ്മാരക അവാർഡ് അസീസ് പെർള ക ഭാഭാഗ്യം ലഭിച്ചു.
പി ഭാസ്ക്കരൻ അവാർഡ് എഴുത്തുകാരി കെ പി സുധീര അർഹയായി. പ്രശസ്ത കവി മോയിൻ കുട്ടി വൈദ്യർ സ്മാരക അവാർഡ് എ സലാം തിരുനെല്ലൂരിനും , പുലിക്കോട്ടിൽ ഹൈദർ സ്മാരക അവാർഡ് സി എം റിയാസ് മാണൂർ എന്നിവരും അർഹരായി. ഡിസംബർ 10 ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന മാപ്പിള സംഗീത അക്കാദമിയുടെ 28 ആം വാർഷിക ആഘോഷ ചടങ്ങിൽ അവാർഡുകൾ നൽകും എന്ന് പ്രസിഡണ്ട് എൻ വി മുഹമ്മദലി തുടങ്ങിയും മറ്റു ഭാരവാഹികളും അറിയിച്ചു.