റോം: ബ്ളൂവെയിലിന് പിന്നാലെ ഭീതി നിറച്ച് വീണ്ടും അത്മഹത്യാ ഗെയിം. പതിനൊന്ന് കാരൻ ജിലനൊടുക്കി. ഈ ഗെയിം കളിച്ച് ഇറ്റലിയിലാണ് വിദ്യാർത്തി ജീവൻ വെടിഞ്ഞത്. കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടിക്കൊണ്ടാണ് ആത്മഹത്യ ചെയ്തത്. ഇറ്റലിയിലെ നേപ്ളസിൽ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
തൊപ്പി അണിഞ്ഞ കറുത്ത ആളെ എനിക്ക് പിന്തുടരണം. അധികം സമയം ഇല്ല. എന്നോട് ക്ഷമിച്ചാലും. അച്ചനേയും അമ്മയേയുംസ്നേഹിക്കുന്നുഎന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. സാങ്കൽപിക കഥാപാത്രമായ ജോന്നാഥൻ ഗലിൻഡോയെആയിരുന്നു കുട്ടി ഉദ്ദേശിച്ചത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. മനുഷ്യന്റെയും നായയുടെയും സമ്മിശ്ര മുഖമുള്ള കഥാപാത്രമാണ് ഗിലിൻഡോ. അർധ രാത്രി പ്രേത സിനിമകൾ കാണുക എന്നീ രീതിയിലാണ് ഗെയിമിന്റെ തുടക്കം. അവസാനം സ്വന്തം ശരീരത്തിൽ മുറിവ് ഉണ്ടാക്കി അവസാനം മരണത്തിലേക്ക് എത്തിച്ചേരും.