Ads Area

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു.

 

അമേരിക്കൻ യുവതി കവയിത്രി ലൂയിസ് ഗ്ളിക്കിനാണ് ലഭിച്ചത്.

സാഹിത്യത്തിനുള്ള 2020 നൊബേൽ സമ്മാനം പ്രഖ്യാപിച്ചു.

അമേരിക്കൻ യുവതി കവയിത്രി ലൂയിസ് ഗ്ളിക്കിനാണ് ലഭിച്ചത്. അവർക്ക് ഇതിന് മുമ്പ് പുലിറ്റ്സർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തന്നെയുമല്ല 2014 ൽ നാഷണൽ ബുക്ക് അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. വർഷത്തെ നാലാമത്തെ നൊബേൽ സമ്മാന പ്രഖ്യാപനമാണിത്. ഒക്ടോബർ 5ന് വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും, ഒക്ടോബർ 6ന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും, ഒക്ടോബർ 7ന് രസതന്ത്രത്തിലുള്ള നൊബേൽ സമ്മാനം എന്നിവ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഗവേഷകരായ ഹാർവി ജൊ ഓൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കിൾ ഹൗട്ടനും വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി. ഇമാനുവൽ ഷാർപെന്റിയ, ജെന്തിഫർ ഡൗണ എന്നിവർ രസതന്ത്രത്തിലനുള്ള പുരസ്കാരവും നേടി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area