Ads Area

നിവർ ചുഴലിക്കാറ്റ് ഭീഷണിയിൽ തമിഴ്‌നാട്; കൽപാക്കത്ത് അതീവ ജാഗ്രതാ നിർദേശം

തമിഴ്‌നാടും പുതുശേരിയും നിവർ ചുഴലിക്കാറ്റ് ഭീഷണിയിൽ. നാളെ ഉച്ചയോടുകൂടി നിവർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുമെന്നാണ് കരുതുന്നത്. കൽപാക്കത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ചെന്നെ അടക്കമുള്ള നഗരങ്ങളിൽ കനത്ത മഴ തുടരുകയാണ്. കടലിൽ പോയ മുഴുവൻ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി. വടക്കൻ തമിഴ്‌നാട്ടിലെ കടലോര ജില്ലകളിൽ താത്ക്കാലിക ഷെൽട്ടറുകൾ തുറന്നു. കൽപാക്കത്ത് സുരക്ഷയുടെ ഭാഗമായി തീരദേശവാസികളെ ഒഴിപ്പിച്ചു.
ശ്രീലങ്കയ്ക്ക് വടക്കു കിഴക്കായി ഞായറാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ചെന്നൈയിൽ നിന്ന് 630 കിലോമീറ്റർ അകലെയാണുള്ളത്. നാളെ ഉച്ചയോടെ കൽപാക്കത്തിനും കേളമ്പാക്കത്തിനും ഇടയിൽ കര തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിവറിന്റെ വരവറിയിച്ച് ജാഫ്‌ന ഉൾപെ്പടുന്ന വടക്കൻ ശ്രീലങ്കയിൽ ഇന്നലെ മുതൽ മഴ തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area