സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി അതിരപ്പിള്ളി വെള്ളച്ചാട്ടം. പതിനൊന്നിന് തുറക്കാൻ തീരുമാനം. കൊറോണ പ്രതിസന്ധി മൂലം കഴിഞ്ഞ മാർച്ചിൽ അടച്ചിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി 11ന് തുറന്നുകൊടുക്കാൻ തീരുമാനം. കവാടങ്ങൾ, ഇരിപ്പിടം തുടങ്ങിയ സ്ഥലങ്ങളുടെ അവസാന നവീകരണ പ്രവർത്തനത്തിലാണ് ഇപ്പോൾ. കൂടാതെ ഫീഡിങ് റൂമിന് പണിയും മുന്നോട്ടുപോകുന്നു. തന്നെയുമല്ല വെള്ളച്ചാട്ടത്തിനു സമീപം അണു നശീകരണത്തിന് ഉള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെ പാസ്സ് സംവിധാനം ഓൺലൈൻ വഴി നൽകാനാണ് തീരുമാനം.