Ads Area

യുഡിഎഫ് അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ല; ജനപിന്തുണയുണ്ട്: രമേശ് ചെന്നിത്തല

യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മ വിശ്വാസം നൽകുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിക്കും. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.
തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂർണമായും പ്രതിഫലിച്ചിട്ടില്ല. പ്രാദേശിക പ്രശ്നങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്. അക്കാര്യത്തിലാണ് ഇടതുപക്ഷത്തിന് മുൻതൂക്കം. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചു നോക്കിയാൽ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഇടുപക്ഷമാണ് വിജയിച്ചത്. കേരളത്തിലെ സർക്കാരിന്റെ മുഴുവൻ സ്വാധീനവും ഉപയോ​ഗിച്ചിട്ടും എൽഡിഎഫിന് 2015നേക്കാൾ മെച്ചപ്പെടാനായില്ല. സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതികൾ കേരളത്തിലെ ജനങ്ങൾ വെള്ളപൂശിയെന്ന എൽഡിഎഫിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ ബിജെപിക്ക് സ്ഥാനമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തമായി. ഏതാനും പോക്കറ്റുകളിൽ മാത്രമാണ് ബിജെപിക്ക് സ്വാധീനം. കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ ബിജെപിക്കായില്ല. ബിജെപി പൂർണ പരാജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area