വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ് ഒ എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മുൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ശമ്പളം
പ്രതിമാസം - 10,000 വേതനം ലഭിക്കും
പ്രായപരിധി
30 വയസിനു മുകളിൽ ഉള്ളവർക്ക് ( ബാധ്യതകൾ ഇല്ലാത്തതും )
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്
ഹോമിൽ മുഴുവൻ സമയവും താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. (അവിവാഹിതർ, ഭർത്താക്കന്മാരിൽ നിന്നും വേർപ്പെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണന)
അപേക്ഷിക്കേണ്ടവിധം
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസംബർ 30 ന് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ,ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കുക