ആലപ്പുഴ മെഡിക്കൽ കോളേജിലെ ലാബ് ടെക്നിഷ്യൻ ഒഴിവ്
ആലപ്പുഴ ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജ് വികസന സൊസൈറ്റിയുടെ കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകൾ
ആകെ 4 ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
ശമ്പളം
ദിവസ വേതനം 459 രൂപ
യോഗ്യത
ഡി എം എൽ ടി വിജയകരമായി പൂർത്തീകരിച്ചിരിക്കണം(മെഡിക്കൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതായിരിക്കണം ).പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
ലാബ് ടെക്നീഷ്യൻ ആയി കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം വേണം ( ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന)
പ്രായപരിധി
20 തിനും 25 നും ഇടയിൽ
അപേക്ഷിക്കേണ്ട വിധം
അപേക്ഷകർ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ ഓഫീസിൽ നൽകണം. അപേക്ഷ അടങ്ങിയ കവറിന് പുറത്ത് തസ്തികയുടെ പേര് എഴുതണം( ദിവസവേതനം അല്ലാതെ യാതൊരു ബത്തകൾക്കും അർഹത ഉണ്ടായിരിക്കുന്നതല്ല)