മഹിള സമഖ്യ സൊസൈറ്റിയിൽ വിവിധ തസ്തികകളിലായി തൊഴിൽ നിയമനം. ഉയർന്ന ശമ്പളവും.
ഡിസംബർ 31, 2020
0
മഹിളാ സമഖ്യ സൊസൈറ്റിയിൽ വിവിധ തസ്തികകളിലായി തൊഴിൽ നിയമനം. കൂടാതെ ഉയർന്ന ശമ്പളവും.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ഹോമിലേക്ക് വിവിധ തസ്തികകളിലായി നിയമനം.
തസ്തികകൾ: സെക്യൂരിറ്റി, കുക്ക്, വാർഡർ, സോഷ്യൽ വർക്കർ തുടങ്ങിയവയാണ് തസ്തികകൾ.
അപേക്ഷിക്കാൻ താല്പര്യമുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ അപേക്ഷാഫോറവും അതോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുന്ന അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മുഖേന മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ, ഡി. സി. പി യു ഹാളിൽ ഇന്റർവ്യൂ വിന് പങ്കെടുക്കണം.
സെക്യൂരിറ്റി, കുക്ക് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ സമയം: ജനുവരി 7, ഉച്ചക്ക് 2 മണി.
സോഷ്യൽ വർക്കർ, കം കേസ് വർക്കർ ഇന്റർവ്യൂ സമയം: ജനുവരി 8, രാവിലെ 10 മണി.
വാർഡർ ഇന്റർവ്യൂ സമയം: ജനുവരി 8, ഉച്ചക്ക് രണ്ടുമണി.
കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ താഴെ കൊടുക്കുന്ന വിലാസത്തിൽ ബന്ധപ്പെടുക >
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി. സി 20/1652, കൽപ്പന കുഞ്ചാലും മൂട്, കരമന പി. ഒ തിരുവനന്തപുരം.
ഫോൺ :0471-2348666.
ഇ-മെയിൽ :keralasamakhya@jmail. com
Tags