സംസ്ഥാനത്തെ കൊട്ടിക്കലാശം ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം. എട്ടാം തീയതി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചരിത്രത്തിലാദ്യമായാണ് കൊട്ടിക്കലാശം ഇല്ലാതെ പ്രചരണം അവസാനിക്കുന്നത്. കോമഡി പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയമങ്ങൾ ലംഘിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥാനാർഥികൾക്ക് എതിരെ നിയമനടപടി ഉണ്ടാകുന്നതാണ്.