വെറ്ററിനറി ഡോക്ടർ, അറ്റൻഡർ കം ഡ്രൈവർ എന്നീ തസ്തികകളിലേക്ക് വയനാട് ജില്ലയിൽ നിയമനം നടത്തുന്നു.
ജനുവരി 12, 2021
0
വെറ്ററിനറി ഡോക്ടർ, അറ്റൻഡർ കം ഡ്രൈവർ എന്നീ തസ്തികകളിലേക്ക് വയനാട് ജില്ലയിൽ നിയമനം നടത്തുന്നു. വയനാട് ജില്ലയിലെ പനമരം ബ്ളോക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി എന്ന പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർ, അറ്റൻഡർ കം ഡ്രൈവർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടർ ക്ക് മൃഗചികചികിത്സാ രംഗത്ത് മിനിമം പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. കൂടാതെ കൃത്രിമ ബീജ സങ്കലന സാമഗ്രികൾ, ലബോറട്ടറി പരിശോധന സാമഗ്രികൾ തുടങ്ങിയവ കൈവശം ഉണ്ടായിരിക്കണം. തന്നെയുമല്ല അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരായിരിക്കണം. പ്രവര്‍ത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
കൂടിക്കാഴ്ച ജനുവരി 15 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ബ്ളോക് പഞ്ചായത്ത് ഓഫിസിൽ നടക്കുന്നതാണ്.
> Ph: 04935 222020