ഗവൺമെന്റ് ഫിഷ് സീഡ് ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉള്ളണം ഗവൺമെന്റ് ഫിഷ് സീഡ് ഫാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നു. യോഗ്യരായ വ്യക്തികൾ 2021 ഫെബ്രുവരി 23ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.
പ്രായപരിധി
18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
യോഗ്യത
വലവീശി മീൻ പിടിക്കാൻ അറിയുന്നവർക്ക് അപേക്ഷിക്കാം. ഫാമിന്റെ 5 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
› യോഗ്യരായ വ്യക്തികൾ 2021 ഫെബ്രുവരി 23 രാവിലെ 11ന് ഉള്ളണം ഗവൺമെന്റ് ഫിഷ് സീഡ് ഫാമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
› അന്നേദിവസം പ്രായോഗിക പരീക്ഷയും ഉണ്ടാകും.
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0494 2961018