പത്തനംതിട്ട ജില്ലയിലെ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഫ്രണ്ട് ഓഫീസ് കോ-ഓർഡിനേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ 2021 മെയ് 5ന് മുൻപ് സമർപ്പിക്കണം.
വിദ്യാഭ്യാസ യോഗ്യത
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എം എസ് ഡബ്ല്യു ദുരിതം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഉള്ള ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 23,000 രൂപയാണ് ശമ്പളം നിശ്ചയിക്കുന്നത്.
അപേക്ഷിക്കേണ്ട വിധം?
› യോഗ്യരായ അപേക്ഷകർ 2021 മെയ് അഞ്ചിന് മുൻപ് പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ അപേക്ഷ സമർപ്പിക്കണം.
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0468 - 2220141