Ads Area

പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ തൊഴിൽ നിയമനം.


 ജലകൃഷി വികസന ഏജൻസി, കേരള(അഡാക്ക് ) യുടെ കൊല്ലം ആയിരം തെങ്ങ് ഗവൺമെന്റ് ഫിഷ് ഫാം പി എം എം എസ് വൈ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട്  അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളുണ്ട്. ഫിഷറീസ് സയൻസിൽ ഉള്ള എം എഫ് എസ് സി( FGB / Aquaculture) ബിരുദവും  ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിൽ ഉള്ള ബിരുദാനന്തരബിരുദവും അക്വാകൾച്ചർ& ഫിഷ് ബ്രീഡിങ്ങി  ഉള്ള രണ്ടു വർഷത്തെ പരിചയവും ആണ് യോഗ്യത. വിശദമായ ബയോഡാറ്റ,    സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം, അപേക്ഷകൾ aquaculturekerala@yahoo.co.in  എന്നതിലേക്കു മയക്കാം.   അപേക്ഷകൾ ജൂലൈ  അഞ്ചിനകം    എക്സിക്യൂട്ടീവ് ഡയറക്ടർ,   ജലകൃഷി വികസന ഏജൻസി,    കേരള ( അഡാക്ക് )റ്റി സി 15/ 1494     റീജ മീൻചിൻ റോഡ്  , തൈക്കാട് പി ഒ  തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ അയക്കണം  .    കൂടുതൽ വിവരങ്ങൾക്ക് 0471- 2322410 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area