ഗ്രാഫിക് ഡിസൈനർ തസ്തികയിൽ വൻ തൊഴിലവസരം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈൻ ചെയ്യുന്നവരുടെ താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷക്ഷണിച്ചു. അപേക്ഷിക്കുന്നവർ ബിരുദമുള്ള വരും ഡി. ടി.പി യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പരിചയ സമ്പന്നർ ആയിരിക്കണം. പ്രത്യേകിച്ചും ഇൻഡിസൈൻ, ഇല്ലസ്ട്രേറ്റർ, ഇവ രണ്ടിലും പ്രവർത്തിപരിചയം അത്യാവശ്യമാണ്. തൽപരകക്ഷികൾ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും അടങ്ങുന്ന അപേക്ഷ prdcomputerroom@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ജൂൺ 30 നു മുമ്പായി അയക്കണം.