മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ഇൻസ്ട്രക്ടർ തസ്തികയിൽ തൊഴിലവസരം
ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിൽ തൊഴിലവസരം. മെക്കാനിക്കൽ വിഭാഗത്തിലുള്ള ഇൻസ്ട്രക്ടർ കൂടിക്കാഴ്ച ജൂൺ 28ന് രാവിലെ 10:30 നും, ഇലക്ട്രോണിക്സ് വിഭാഗത്തിൽ കൂടിക്കാഴ്ച ജൂൺ 28 രാവിലെ 11:30 നും സ്കൂളിൽ വച്ച് നടക്കുന്നതാണ്. ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് യോഗ്യതയുള്ള വർക്ക് ഇലക്ട്രോണിക്സ് ഇൻസ്ട്രക്ടർ തസ്തികയിലേക്കും ഡിപ്ലോമ ഇൻ മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് മെക്കാനിക്കൽ ഇൻസ്ട്രക്ടർ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. Mob: 04672260210
മെക്കാനിക്കൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ കാവാലം ഗവൺമെന്റ് മെഡിക്കൽ ഹൈസ്കൂളിൽ മെക്കാനിക്കൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ കരാറു പരമായി ഉദ്യോഗാർഥിയെ നിയമിക്കുന്നു. എഴുത്തു പരീക്ഷയും, അഭിമുഖവും, പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കു ന്നതാണ്. മെക്കാനിക്കൽ എൻജിനീയറിഗിൽ ത്രിവത്സര ഡിപ്ലോമയും തത്തുല്യ യോഗ്യതയുള്ള തൽപരകക്ഷികൾ അസ്സൽ സർട്ടിഫിക്കറ്റും ആശ്രിത സർട്ടിഫിക്കറ്റ് കോപ്പിയും അടക്കം ജൂലൈ രണ്ടിന് 11 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.