Ads Area

നിർധനരായ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ലേബർ ഇന്ത്യ സൗജന്യം

Free Labour India Magazine For 1 Year - Apply Now

കോവിഡ് മഹാമാരി കൊണ്ട് കഷ്ടപ്പെടുന്ന വിദ്യാർഥികൾക്ക് ഒരു വർഷത്തെ ലേബർ ഇന്ത്യ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നു. ലേബർ ഇന്ത്യ ഓൺലൈൻ ആയോ പ്രിന്റ് ആയോ വിദ്യാർഥികളുടെ ആവശ്യാനുസരണം ലഭിക്കുന്നതാണ്. അർഹരായ വിദ്യാർഥികൾക്ക് ലേബർ ഇന്ത്യ സൗജന്യമായി ലഭിക്കുന്നതിന് ചുവടെ നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ വായിക്കുക.

Labour India Mission

വിദ്യാഭ്യാസത്തിന്റെ സാരാംശം ഓരോ വിദ്യാർഥിനിയും ലോകത്തിന്റെ നന്മക്കായി യോഗ്യനായ ഒരു പൗരനായി രൂപപ്പെടുത്തുന്നതിലൂടെ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും അവന്റെ സ്വഭാവത്തിന്റെ രൂപീകരണം സാധ്യമാക്കുകയും ചെയ്യുന്നു ഈ കാഴ്ചപ്പാട് നിറവേറ്റുന്നതിന് നിരന്തരമായ ഗവേഷണങ്ങളിലൂടെ മികച്ച വിദ്യാഭ്യാസ രീതികൾ രൂപപ്പെടുത്തുകയും അവ ഓരോ ഇന്ത്യൻ വിദ്യാർഥികൾക്കും ലഭ്യമാക്കുകയുമാണ് ലേബർ ഇന്ത്യയുടെ ലക്ഷ്യം. പ്രമുഖ സഞ്ചാരിയും സഫാരി ചാനലിന്റെ ഉടമസ്ഥനുമായ സന്തോഷ് ജോർജ് കുളങ്ങരയാണ് ഇന്ത്യയുടെ ഡയറക്ടർ.


    കോവിഡ്-19 രൂക്ഷമായ ഈ കാലഘട്ടത്തിൽ പല വിദ്യാർഥികളും പഠനം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്. ഇത്തരം സാഹചര്യത്തിലാണ് ലേബർ ഇന്ത്യ നിർധനരായ 10,000 വിദ്യാർഥികൾക്ക് ഒരുവർഷത്തെ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുവാൻ തീരുമാനിച്ചത്. നിലവിൽ ഒരു വിദ്യാർഥിക്ക് ഒരു വർഷത്തേക്ക് ലേബർ ഇന്ത്യ സബ്സ്ക്രിപ്ഷൻ എടുക്കുന്നതിന് 250 രൂപയാണ് ചിലവ് വരുന്നത്. 2021 മെയ് 29 ആം തീയതി യൂട്യൂബിൽ സഫാരി ചാനൽ വഴി സന്തോഷ് ജോർജ് കുളങ്ങര പുറത്ത് വിട്ട വീഡിയോയിൽ ആണ് ഇക്കാര്യം അറിയിച്ചത്. ആ വീഡിയോ നിങ്ങൾക്ക് ചുവടെ കാണാം


 ലേബർ ഇന്ത്യ സൗജന്യമായി ലഭിക്കുന്നതിന് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ലേബർ ഇന്ത്യ ഏജന്റ്മാരുമായി ബന്ധപ്പെടുക. ഏജന്റ് മാരുടെ നമ്പർ ലഭിച്ചിട്ടില്ലെങ്കിൽ ലേബർ ഇന്ത്യ വിതരണം ചെയ്യുന്ന ബുക്ക് സ്റ്റാളിൽ നിന്നും ഏജന്റ് മാരുടെ നമ്പർ ലഭിക്കും. അതുമല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് എടുക്കുക. ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ലേബർ ഇന്ത്യ, മരങ്ങാട്ടുപിള്ളി, കോട്ടയം-686 635 എന്ന വിലാസത്തിലേക്ക് അയക്കുക.


അപേക്ഷാഫോമിൽ പൂരിപ്പിക്കേണ്ട വിവരങ്ങൾ

› കുട്ടിയുടെ പേര്

› പഠിക്കുന്ന ക്ലാസ്സ്

› മീഡിയം (മലയാളം/ ഇംഗ്ലീഷ്)

› രക്ഷകർത്താവിന്റെ പേര്

› വിലാസം

› പിൻകോഡ്

› രക്ഷകർത്താവിന്റെ തൊഴിൽ

› മൊബൈൽ നമ്പർ

› ലേബർ ഇന്ത്യ ആവശ്യമുള്ളത്: പ്രിന്റഡ് മാസിക/ ഓൺലൈൻ മാസിക

ഇതിനുപുറമേ പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കിൽ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ആവശ്യമാണ്.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം ഇവിടെ 👇

Download

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area