Ads Area

കേരളത്തിലെ വിവിധ ജില്ലകളിൽ നിലവിലുള്ള തൊഴിലവസരങ്ങൾ

ചുവടെ നൽകിയിട്ടുള്ള തൊഴിൽ അവസരങ്ങൾ പൂർണ്ണമായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക. ചിലത് നേരിട്ട് ഇന്റർവ്യൂ വഴിയാണ്. ചിലത് ഓൺലൈൻ വഴിയോ തപാൽ വഴിയോ അപേക്ഷകൾ അയക്കണം.

20/07/2021

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ അവസരം

വയനാട്: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കണിയാമ്പറ്റ പള്ളിയറയിൽ പ്രവർത്തിക്കുന്ന ഗവ.ചിൽഡ്രൻസ് ഹോമിലേക്ക് ദിവസവേതാടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു .
എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും കുട്ടികളുടെ സംരക്ഷണത്തിൽ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ കണിയാമ്പറ്റ പള്ളിയറയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ വെച്ച് നടക്കുന്ന കൂടികാഴ്ച്ചയിൽ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കണം
ഫോൺ:04936286900

അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ ദേശീയ നഗര ഉപജീവന മിഷൻ്റെ ഭാഗമായി ആരംഭിക്കുന്ന നഗര ഉപജീവന കേന്ദ്രത്തിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം.
മാർക്കറ്റിംഗ് / അക്കൗണ്ടിംഗ് മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്. അപേക്ഷ ബയോഡേറ്റയും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 23 നകം നഗരസഭയില്‍ നല്‍കണം.

16/07/2021

ക്ലസ്റ്റർ കോ ഓർഡിനേറ്റർ നിയമനം

കാസർഗോഡ്:   മഞ്ചേശ്വരം ബി.ആർ.സിയുടെ പരിധിയിൽ വരുന്ന മഞ്ചേശ്വരം, മഗംൽപാടി പഞ്ചായത്തുകളിൽ ക്ലസ്റ്റർ കോഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമാണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 19 ന് വൈകീട്ട് നാലിനകം മഞ്ചേശ്വരം ബി.ആർ.സിയിൽ നേരിട്ടോ brcmanjeshwar@gmail.com എന്ന മെയിലിലേക്കോ അപേക്ഷിക്കണം. മഞ്ചേശ്വരം, മഗംൽപാടി പഞ്ചായത്തിലെ അപേക്ഷകർക്ക് മുൻഗണനയുണ്ട്. ഫോൺ: 8547987482.

വിവിധ തസ്തികകളില്‍ നിയമനം

മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫ് കോ-ഓപ്പറേറ്റീവിലേക്ക് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്‌സ്, വ്യാപാര സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ ഹെഡ്, ടൈലേഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.
എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ജൂലൈ 23ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും  ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം സെന്ററില്‍ എത്തിച്ചേരണം.  ഫോണ്‍ 04832 734 737.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പദ്ധതിയില്‍ നിലവിലുളള മെഡിക്കല്‍ ഓഫിസര്‍ (മാനസികം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.എ.എം.എസ്, എം.ഡി (മാനസികം), ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 22ന് രാവിലെ 11ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഭാരതീയ ചികിത്സാ വകുപ്പ് അറിയിച്ചു.

ക്ലസ്റ്റർ കോ ഓർഡിനേറ്റർ നിയമനം

കാസർഗോഡ്:  കുമ്പള ബിആർസിയുടെ പരിധിയിൽ വരുന്ന ദേലമ്പാടി, ബെള്ളൂർ പഞ്ചായത്തുകളിൽ ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമാണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം കുമ്പള ബിആർസിയിൽ നേരിട്ടോ brckumbla@gmail.com എന്ന മെയിലിലേക്കോ അപേക്ഷിക്കണം. ദേലമ്പാടി, ബെള്ളൂർ പഞ്ചായത്തിലെ അപേക്ഷകർക്ക് മുൻഗണന. ഫോൺ: 9847777853.

പ്രോജക്ട് അസിസ്റ്റന്റ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ മൈന്റനൻസ് ഓഫ് ഫോറെസ്റ്റ് സീഡ് പ്രോസസ്സിംഗ് യൂണിറ്റിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

അസിസ്റ്റന്റ് തസ്തികയിൽ നിയമനം

കേരളസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്)സംവരണം ചെയ്തിട്ടുള്ള അസിസ്റ്റന്റ് താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ/ബി.എസ്.സി/ബികോം ഡിഗ്രി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. കന്നഡയും മലയാളവും എഴുതുവാനും വായിക്കുവാനും അറിയണം. 18നും 41നുമിടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 27,800 രൂപയാണ് വേതനം.
നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ (കാഴ്ച പരിമിതർ) അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19ന് ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. കാഴ്ച പരിമിതരുടെ അഭാവത്തിൽ മൂക/ബധിര/അസ്ഥിവൈകല്യം ഉള്ളവരെയും പരിഗണിക്കും.

മെഡിക്കല്‍ കോളേജ് -ഒഴിവുകള്‍

ഇടുക്കി മെഡിക്കല്‍ കോളേജിലെ ഏആര്‍ടി വിഭാഗത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍, കൗണ്‍സിലര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിങ്ങനെ ഒന്നു വീതം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍(യോഗ്യത- എംബിബിഎസ് (ടിസിഎംസി രജിസ്‌ട്രേഷന്‍, വേതനം-36000), കൗണ്‍സിലര്‍ (യോഗ്യത-എം.എസ്.ഡബ്യൂ(എം ആന്‍ഡ് പി), കമ്പ്യൂട്ടര്‍ പരിജ്ഞാനം, വേതനം- 13000), നഴ്‌സ്( യോഗ്യത- ബി.എസ്.സി, എ.എന്‍.എം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ശമ്പളം- 13,000), ലാബ് ടെക്‌നീഷ്യന്‍ (യോഗ്യത- ബിഎസ്.സി, എം.എല്‍.റ്റി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഎംഎല്‍റ്റി യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരേയും പരിഗണിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം artidukkirecruit21@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂലൈ 22നകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ തസ്തികകളിലേക്കും എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാകും. തീയതി പിന്നീട് അറിയിക്കും. ഫോണ്‍- 9489308785

വാക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം:ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് പാസ്സായ ശേഷം കേരള സര്‍ക്കാരിന്റെ ആയൂര്‍വേദ നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം dmoismtvm@gmail.com എന്ന ഇ-മെയിലിലേക്ക് ജൂലൈ 19 വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ അയയ്ക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പദ്ധതിയില്‍ നിലവിലുളള മെഡിക്കല്‍ ഓഫിസര്‍ (മാനസികം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ബി.എ.എം.എസ്, എം.ഡി (മാനസികം), ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 22ന് രാവിലെ 11ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഭാരതീയ ചികിത്സാ വകുപ്പ് അറിയിച്ചു.

സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ നാല് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മെഡിസിൻ/ ജനറൽ സർജറി/ പൾമണറി മെഡിസിൻ/അനസ്‌തേഷ്യ/ ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്‌ട്രേഷൻ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകുന്നേരം അഞ്ച് മണിക്കു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.

വാക്ക്-ഇൻ-ഇന്റർവ്യൂ 23ന്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ ആലപ്പുഴ പരിശീലന കേന്ദ്രത്തിൽ ക്ലർക്ക് തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഇതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 23ന് രാവിലെ 10 മുതൽ നടക്കും. പത്താം ക്ലാസ് പാസ്സായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കുന്നതിനായി നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും, ആവശ്യമായ മറ്റു രേഖകളും സഹിതം തിരുവനന്തപുരത്ത്, മേലേ തമ്പാനൂർ, സമസ്ത ജൂബിലി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ എത്തണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area