Ads Area

Latest Kerala Jobs 2022: Driver, Attender, Pharmacist and other vacancies

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഓരോ ഒഴിവുകളാണുള്ളത്.  ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ന് MBBS, MD/MS (Obstetrics & Gynaecology) യാണ് യോഗ്യത.  പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും.  ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്.  വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.  അഭിമുഖം മാർച്ച് 30 രാവിലെ 10ന്.  പീഡിയാട്രിഷന് MBBS, MD (Paediatrics) യാണ് യോഗ്യത.  പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും.  ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്.  പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.  അഭിമുഖം മാർച്ച് 30 രാവിലെ 11.30ന്.  ആർ.എം.ഒ (അലോപ്പതി)യ്ക്ക് MBBS ആണ് അടിസ്ഥാന യോഗ്യത.  Diploma(Obstetrics&Gynaecology) യോഗ്യതയുള്ളവർക്ക് മുൻഗണന.  ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്.  വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.  അഭിമുഖം മാർച്ച് 30 ഉച്ചയ്ക്ക് ശേഷം 2.30ന്.  
അപേക്ഷകൾ ബയോഡാറ്റയും ബന്ധപ്പെട്ട ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം മാർച്ച് 30നു പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.  അഭിമുഖ തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.

എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍  പതിനേഴിന് രാവിലെ പതിനൊന്ന് മണിക്ക് ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പുകളും സഹിതം റാന്നി ഐടിഐയില്‍ നേരിട്ട് ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

കൊച്ചിൻ റീജിയണൽ ക്യാൻസർ സെന്ററിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മാർച്ച് 17നു വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം.ഡി/ഡി.എൻ.ബി ഇൻ അനസ്തേഷ്യോളജി എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. കൊച്ചിൻ ക്യാൻസർ റിസേർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻനായർ സെമിനാർ ഹാളിലാണ് ഇന്റർവ്യൂ. രാവിലെ ഒമ്പതു മുതൽ 11.30 വരെയായിരിക്കും രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് 0484 2411700.

13/03/2022

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പത്തനംതിട്ട ജില്ലയിലെ പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ   ആംബുലന്‍സ്  ഡ്രൈവര്‍  തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താത്പര്യമുളളവര്‍ ഈ മാസം 17 ന് മുന്‍പ് പി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍  ലൈസന്‍സ്,  ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് ഇവ  ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.   പ്രമാടം പഞ്ചായത്തിലുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍ : 0468 2306524.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പത്തനംതിട്ട ജില്ലയിലെ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ്  കെയര്‍  പ്രോഗ്രാമിനായി  അനുവദിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ഒരു ഒഴിവ്. യോഗ്യത: ഹെവി വെഹിക്കിള്‍  ലൈസന്‍സും  ബാഡ്ജും വേണം. (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന)  പ്രായം 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ  ഈ മാസം 22 ന് രാവിലെ 11 ന് സി.എച്ച്.സി വല്ലനയില്‍ നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.

അറ്റന്റര്‍ തസ്തികയില്‍ ഒഴിവ്

തൃശൂര്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാര്‍മസിയില്‍ 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 18ന് രാവിലെ 10:30ന് നടക്കും. അപേക്ഷകര്‍ വയസ്, യോഗ്യത, രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പും കോപ്പിയും സഹിതം ഹാജരാകണം. ഫോണ്‍:0487- 2366643

ഫാർമസിസ്റ്റ് ഒഴിവ്

കോട്ടയം: പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ  ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും തിരിച്ചറിയൽ കാർഡും സഹിതം മാർച്ച് 15 ന് രാവിലെ 10 ന് ആശുപത്രി ഓഫീസിൽ ഹാജരാകണം.

വാക്ക് ഇൻ ഇന്റർവ്യൂ 14ന്

യുഡിഐഡി പ്രൊജക്ടിലേക്ക് മെഡിക്കൽ ഓഫീസർ (യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ), ഡാറ്റ എൻട്രി ഓപ്പറേറ്റർ (യോഗ്യത: ഡിഗ്രി, പിജിഡിസിഎ) എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്താനായി മാർച്ച് 14ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.  രാവിലെ 10 മണിക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുമാണ് ഇന്റർവ്യൂ നടക്കുക.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഐഡി അടക്കമുള്ള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം.  ഫോൺ: 0497 2700709.

ഫാർമസിസ്റ്റുകളെ നിയമിക്കുന്നു

തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മാർച്ച് 17 ന് രാവിലെ 10.30 ന് നടക്കും. നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ് / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ പകർപ്പും കോപ്പിയും സഹിതം ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിഷ്കർഷിച്ചിട്ടുള്ള  നിബന്ധനകൾ ബാധകമായിരിക്കും. ഫോൺ: 0487- 2366643

ട്രസ്റ്റി നിയമനം

പൊന്നാനി താലൂക്കിലെ വട്ടംകുളം വില്ലേജ് പരിധിയിലെ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 11ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറവും വിശദാംശങ്ങളും ദേവസ്വം ബോര്‍ഡ് ഓഫീസിലും വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area