ഡ്രൈവർ നിയമനം: അഭിമുഖം 18ന്
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് മെയ് 18 രാവിലെ 10ന് അഭിമുഖം നടത്തും . താത്പര്യമുള്ളവർ ബയോഡേറ്റ, പി.എസ്.സി അംഗീകൃത യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ ഹാജരാകണം.
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വെറ്റിനറി സർജൻ ഒഴിവുകൾ
തൃശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനങ്ങള്‍ക്കായി ഓരോ വെറ്ററിനറി സര്‍ജന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വൈകിട്ട് 6 മുതല്‍ രാവിലെ 6 മണി വരെയാണ് പ്രവര്‍ത്തിസമയം. നിയമനം 90ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ തൃശൂര്‍, അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മെയ് 16ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 0487-2361