Ads Area

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷന് കീഴിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ - കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെല്പ് ഡെസ്ക്കുകളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളിൽ നിന്നുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

 ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ആയിരിക്കും നിയമനം. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള വനിതാ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്.

വിദ്യാഭ്യാസ യോഗ്യത

 ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം (മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ്). കുടുംബശ്രീ കുടുംബാംഗം ആയിരിക്കണം.

 പ്രായപരിധി

 പരമാവധി 35 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി

അപേക്ഷിക്കേണ്ട വിധം?

തപാൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, രണ്ടാം നില കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ 680003

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2022 ജൂൺ 15

Notification 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area