തിരുവനന്തപുരം ജില്ലയിലെ വഴുതക്കാട് സ്ഥിതി ചെയ്യുന്ന കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് 2022 ജൂൺ 24ന് അഭിമുഖം നടത്തും. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അന്നേദിവസം നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത
കേരളത്തിലെ അംഗീകൃത സർവ്വകലാശാലകൾ അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിക്കപ്പെട്ടതോ ആയ ഹിന്ദി ബിരുദം. കേരളത്തിൽ അംഗീകരിക്കപ്പെട്ട എസ്എസ്എൽസി/ ഓറിയന്റൽ പഠനം അല്ലെങ്കിൽ തത്തുല്യം. മദ്രാസിലെ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ സാഹിത്യാചാര്യ/ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ രാഷ്ട്ര ഭാഷാ വിസാരദ് (RBV) അല്ലെങ്കിൽ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി ഭൂഷൻ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ യോഗ്യതകൾ.
മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾക്ക് പുറമേ കേരള സർക്കാർ ഈ തസ്തികയിലേക്ക് നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2328184
അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം?
2022 ജൂൺ 24ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇന്റർവ്യൂ നടത്തപ്പെടുക. ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1:30 ന് ബയോഡാറ്റയും യോഗ്യതയും മുൻ പരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാക്കണം. അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം - 14