വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി കീഴുകരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മഹിളാ മന്ദിരത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ആയിരിക്കും നിയമനം. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 19-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
വിദ്യാഭ്യാസ യോഗ്യത
- ഏഴാം ക്ലാസ് പാസായിരിക്കണം
- പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
- അപേക്ഷകർ സേവന തൽപരരും ശാരീരിക ക്ഷമതയും സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യുവാൻ സന്നദ്ധത ഉള്ളവരുമായിരിക്കണം
പ്രായപരിധി
45 വയസ്സ് കവിയാൻ പാടില്ല
അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം?
താല്പര്യമുള്ള യോഗ്യരായ അപേക്ഷകർ 2002 ജൂലൈ 19ന് രാവിലെ 11 മണിക്ക് കോഴഞ്ചേരിയിലെ കീഴൂക്കരയിലെ ഗവൺമെന്റ് മഹിളാമന്ദിരത്തിൽ നടത്തപ്പെടുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0468 2310057, 0468 2960996