പല സന്ദർഭങ്ങളിലും ആവശ്യം വരുന്ന ഒന്നാണ് നമ്മുടെ പാസ്പോർട്ട് സൈസ് ഫോട്ടോകൾ. അവ നിർമ്മിക്കുന്നതിനായി ഇരുന്നൂറോളം രൂപ മുടക്കി സ്റ്റുഡിയോകൾ കയറിയിറങ്ങുകയാണ് നമ്മുടെ പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. പാസ്പോർട്ട് സൈസ് ഫോട്ടോ എഡിറ്റർ ആപ്പ് ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയിൽ നിങ്ങൾക്ക് പാസ്പോർട്ട് സൈസ് ഫോട്ടോ നിർമ്മിക്കാം. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.
Passport Photo Editor App
ഈ ആപ്പ് പ്ലേസ്റ്റോറിൽ ഏകദേശം ഒരു കോടിക്കു മുകളിൽ ആളുകൾ ഡൗൺലോഡ് ചെയ്ത 4.6 റേറ്റിംഗ് ഉള്ള ആപ്ലിക്കേഷൻ ആണ്. അതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാം. ലോകത്തിലെ തന്നെ ഒട്ടുമിക്ക രാജ്യങ്ങളിലെയും വിവിധ ആവശ്യങ്ങൾക്കായി വേണ്ടിവരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ ഈ ആപ്പ് വഴി നിർമ്മിക്കാം. സ്റ്റാമ്പ് സൈസ് ഫോട്ടോ, പാൻ കാർഡിന് വേണ്ടിയുള്ള ഫോട്ടോ, വിസ, പാസ്പോർട്ട് എന്നിവയ്ക്ക് വേണ്ടിയുള്ള ഫോട്ടോ.. തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പാസ്പോർട്ട് സൈസ് ഫോട്ടോകൾ നിർമ്മിക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട രീതി
- അതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
- ശേഷം ആപ്ലിക്കേഷൻ തുറന്ന് New Photo എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
- അടുത്തതായി മുകളിൽ കാണുന്ന സെർച്ച് ബാറിൽ India എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഒരുപാട് ഓപ്ഷനുകൾ വരും (ഉദാഹരണത്തിന്: India Pasport, Pancard...) അതിൽ ഏതെങ്കിലും സെലക്ട് ചെയ്യുക. അല്ലെങ്കിൽ Add Your Own Size എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം Units എന്നതിൽ ക്ലിക്ക് ചെയ്ത് Millimeters (mm) സെലക്ട് ചെയ്യുക. Width-35, Height-45 എന്നിങ്ങനെ നിൽക്കുക. Done ക്ലിക്ക് ചെയ്യുക.
- ഇനി നിങ്ങൾ ചെയ്യേണ്ടത് ആദ്യമേ ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ടെങ്കിൽ ഗ്യാലറി സെലക്ട് ചെയ്യുക അല്ലെങ്കിൽ ക്യാമറ സെലക്ട് ചെയ്യുക.
- ക്യാമറയിൽ ഫോട്ടോ എടുക്കുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോ ആകൃതി കാണിക്കും. മുഖം അതിനകത്ത് വരുന്ന രീതിയിൽ ഫോട്ടോ എടുക്കുക. ബാഗ്രൗണ്ട് വെളുത്ത പ്രതലമാകാൻ ശ്രദ്ധിക്കുക.
ആപ്പ് ഡൗൺലോഡ് ചെയ്യുവാനുള്ള: Download Now