സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ വയോജന ദിനാഘോഷങ്ങളോടനുബന്ധിച്ച് ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വയോജന ദിന പ്രമേയമായ "മുതിർന്ന വനിതകളുടെ അതിജീവനവും സംഭാവനകളും" (The resilience and contributions of older women) എന്ന ആശയം മുൻനിർത്തി ജില്ലാതല ഫോട്ടോഗ്രാഫി/ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു.
സമ്മാനങ്ങൾ
വിജയികളാകുന്നവർക്ക് ലഭിക്കുന്ന ക്യാഷ് പ്രൈസുകൾ താഴെ നൽകുന്നു.
1. ഒന്നാം സമ്മാനം 2500 രൂപ
2. രണ്ടാം സമ്മാനം 2000 രൂപ
3. മൂന്നാം സമ്മാനം ആയിരം രൂപ
മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം
മത്സരത്തിനായി ഡിസൈൻ ചെയ്ത ഫോട്ടോ അല്ലെങ്കിൽ പോസ്റ്ററിനോടൊപ്പം ക്യാപ്ഷൻ, അനുബന്ധ വിവരങ്ങൾ, മത്സരാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉള്ളടക്കം ചെയ്ത് vjdekm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ 30 വരെയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0484 - 2426377
(ടൈംപാസിന് ആരും വിളിക്കേണ്ടതില്ല)