Ads Area

Reels 2022 Short Film Festival | ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് (റീൽസ് 2022) അപേക്ഷകൾ ക്ഷണിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സൃഷ്ടികളുടെ ദൈർഘ്യം ചുരുങ്ങിയത് രണ്ട് മിനിറ്റും പരമാവധി അഞ്ച് മിനിറ്റും ആയിരിക്കണം. അപേക്ഷകൾ 2022 ഒക്ടോബർ 8 വരെ സ്വീകരിക്കും.

സമ്മാനങ്ങൾ

👉🏻 ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
👉🏻 രണ്ടാം സമ്മാനം 50,000 രൂപ
👉🏻 മൂന്നാം സമ്മാനം 25000 രൂപ
👉🏻 കൂടാതെ ഫൈനൽ സ്ക്രീനിംഗിൽ പങ്കെടുത്ത് 1,2,3 സ്ഥാനം ലഭിക്കാത്ത എൻട്രികൾക്ക് പ്രോത്സാഹന സമ്മാനമായി 5000 രൂപ വീതം ലഭിക്കും.

നിയമാവലികൾ

1. വീഡിയോകള്‍ (Fiction or Non - fiction) ആകാവുന്നതാണ്.
2. ചുരുങ്ങിയത് 2 മിനിറ്റും പരമാവധി 5 മിനിറ്റും ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
3. വീഡിയോകള്‍ 2022 ഒക്ടോബർ 08 നു മുമ്പായി വീഡിയോ ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
4. യുവജനക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന ജൂറിയാണ് മത്സരത്തിലെ വിജയികളെ തീരുമാനിക്കുന്നത്.
5. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകളുടെ പ്രദര്‍ശനം തുടങ്ങി മത്സരവിജയികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജൂറിയുടെ അധികാരപരിധിയില്‍ വരുന്നതാണ്. ഫൈനല്‍ സ്ക്രീനിംഗിന് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ സംവിധായകര്‍ക്ക് (ഒരാള്‍ക്ക്) റ്റി.എ ഇനത്തില്‍ 3rd AC ട്രെയിന്‍ ഫെയര്‍ നല്‍കുന്നതാണ്.
6. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കും.
7. ഡയറക്ടര്‍ക്ക് ഫെസ്റ്റിവലിന്‍റെ നിയമാവലിയുമായി ബന്ധപ്പെട്ട് ഏത് തീരുമാനത്തിലും മാറ്റങ്ങള്‍ വരുത്താന്‍ അധികാരം ഉണ്ടായിരിക്കും.
8. മത്സരത്തിലേക്ക് ഒരിക്കല്‍ അയയ്ക്കുന്ന വീഡിയോകള്‍ പിന്നീട് പിന്‍വലിക്കാന്‍ കഴിയുന്നതല്ല.
9. മത്സരത്തിന് നല്‍കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ 2022 ജനുവരി 1 നു ശേഷം നിര്‍മ്മിച്ചവയായിരിക്കണം. ഇതു സംബന്ധിച്ച സത്യവാങ്മൂലം ഫിലിം ഡയറക്ടര്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യേണ്ടതാണ്.
10. അഭിനയം, സംവിധാനം തുടങ്ങി പുതിയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനുള്ള അവകാശം ജൂറിക്കായിരിക്കും. ഇതിന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതല്ല.
11. മലയാളത്തില്‍ അല്ലാത്ത സംഭാഷണങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഉണ്ടായിരിക്കണം.
12. വീഡിയോയോടൊപ്പം സൃഷ്ടിയെ സംബന്ധിച്ച ലഘുവിവരണം മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കി അപ്ലോഡ് ചെയ്യേണ്ടതാണ്.
13. ഫിലിം ഡയറക്ടറുടെ പേര്, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വയസ്സു തെളിയിക്കുന്ന രേഖ, ഡയറക്ടറുടെ ഫോട്ടോ, ഫിലിമിന്‍റെ സ്റ്റില്‍ ഫോട്ടോകള്‍ തുടങ്ങിയവ വീഡിയോയോടൊപ്പം അനുബന്ധമായി കൂട്ടിച്ചേര്‍ക്കണം.
14. 2022 ജനുവരി 1 ന് 40 വയസ്സു കഴിയുന്നവരുടെ എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല.

Alert

നിലവാരക്കുറവോ, എന്‍ട്രികള്‍ മതിയായ രൂപത്തില്‍ ലഭിക്കാത്തതോ തുടങ്ങി ജൂറിക്ക് ബോധ്യപ്പെടുന്ന കാരണങ്ങളുടെ മേല്‍ ഏത് സമ്മാനവും ഒഴിവാക്കാന്‍ ജൂറിക്ക് അവകാശം ഉണ്ടായിരിക്കും. മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. ഇതിലേതെങ്കിലും സമ്മാനങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ അത് ഒഴിവാക്കുവാന്‍ ജൂറിക്ക് അധികാരമുണ്ടായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
  1. അജ്ഞാതന്‍2022, ഡിസംബർ 4 1:16 PM

    Under the IGRA, Class II games are regulated by individual tribes and 바카라사이트 the National Indian Gaming Commission, and don't require any additional approval if the state already permits tribal gaming. One cause that the slot machine is so profitable to a on line casino is that the player should play the high house edge and high payout wagers together with the low house edge and low payout wagers. In a more conventional wagering game like craps, the player knows of} that certain wagers have virtually a 50/50 probability of winning or shedding, however they only pay a limited multiple of} of the original wager . Other bets have a better house edge, however the player is rewarded with a bigger bigger|an even bigger} win . The player can select sort of|what sort of} wager he wants to make. Theoretically, the operator may make these chances available, or allow the player choose on} which one so that the player is free to select.

    മറുപടിഇല്ലാതാക്കൂ

Below Post Ad

Ads Area