കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2022-23 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. കേരളാ സംസ്ഥാനത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 8-ാം ക്ലാസ്സ് മുതൽ 10 വരേയും, +2, ഡിഗ്രി, പി.ജി, എൻട്രൻസ് കോച്ചിംഗ്, ബാങ്ക്/പി.എസ്.സി/യു.പി.എസ്.സി കോച്ചിംഗ് തുടങ്ങി എല്ലാ കോഴ്സുകളും (ഗവൺമെന്റ്, എയ്ഡഡ്, പ്രൈവറ്റ് അംഗീ കൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
ആവശ്വമായ രേഖകൾ
സ്കൂൾ മേലധികാരി ഒപ്പിട്ട സാക്ഷ്യപത്രം
വരുമാന സർട്ടിഫിക്കറ്റ്
ബാങ്ക് പാസ്സ്ബുക്ക്
ആധാർ കാർഡ്
ഫീസ് അടച്ച് രസീത് (എൻട്രൻസ്, ബാങ്ക്, പി.എസ്.സി കോച്ചിംഗുകാർക്ക്
സ്കോളർഷിപ്പ് തുക
ഹൈസ്കൂൾ തലം 2000/- (08) 70%)
3000/- രൂപ (SSLC ക്ക് 70%)
ഡിഗ്രി തലം
പ്രൊഫ. കോഴ്സ് - 7000/- രൂപ
നോൺ പ്രൊഫ. കോഴ്സ് - 5000/
ബിരുദാനന്തരബിരുദം പ്രൊഫ. കോഴ്സ് - 8000/- രൂപ
നോൺ പ്രൊഫ. കോഴ്സ് - 6000/
എൻട്രൻസ് കോച്ചിംഗ് പ്രൊഫ. കോഴ്സ് - 10000/- രൂപ
ബാങ്ക്/പി.എസ്.സി കോച്ചിംഗ് - 6000/- രൂപ