Ads Area

ഗൂഗിൾ പേ വഴി പണം തെറ്റി അയച്ചാൽ എന്ത് ചെയ്യണം?

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ജനപ്രിയമായി മാറിയ യുപിഐ ആപ്പാണ് ഗൂഗിൾ പേ. ഇന്ത്യയിൽ ക്രമാതീതമായി യുപിഐ ഇടപാടുകൾ കൂടിയിട്ടുണ്ട്. ഈ മാസത്തെ കണക്കനുസരിച്ച് ദിവസേനയുള്ള യുപിഐ ഇടപാടുകളുടെ എണ്ണം 26 കോടിയാണ്. ഇത് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ദിവസേന 100 കോടി കടക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

 ഒരു രൂപ മുതൽ ഒരു ലക്ഷം രൂപ വരെ യാതൊരു ട്രാൻസാക്ഷൻ ചാർജും ഇല്ലാതെ വളരെ എളുപ്പത്തിൽ ഡിജിറ്റലായി പണമയക്കാൻ കഴിയുന്നതാണ് ജനപ്രിയമാകാൻ കാരണം. ഇന്ന് നമ്മുടെ നാട്ടിൽ വലിയ കടകൾ മുതൽ ചെറിയ തട്ടുകടകളിൽ വരെ ക്യു ആർ ഗൂഗിൾ പേ വഴി പെയ്മെന്റ് സ്വീകരിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നടക്കുന്ന ട്രാൻസാക്ഷൻ ആയതിനാൽ തന്നെ പണമെടുപ്പാടുകളിൽ അബന്ധങ്ങൾ സംഭവിക്കാറുണ്ട്.

 ആളു മാറി അഥവാ ഗൂഗിൾ പേ വഴി പണമയച്ചാൽ ഉദ്ദേശിച്ച വ്യക്തിക്ക് പകരം ഗൂഗിൾ പേ അക്കൗണ്ട് ഉള്ള മറ്റൊരു വ്യക്തിയിലേക്ക് മാറി കയറിയാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഓരോ വ്യക്തിയും മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കും. ചിലപ്പോൾ നിങ്ങൾക്കും ഈ അനുഭവം നേരിട്ട് ഉണ്ടായിരിക്കും അങ്ങനെയുള്ളവർക്ക് ഇനി അത് തരണം ചെയ്യാൻ ഈ ആർട്ടിക്കിൾ നിങ്ങൾക്ക് ഉപകരിക്കും.

18001201740 എന്ന നമ്പറിലേക്ക് വിളിച്ചു പരാതി രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പരാതി നൽകാനുള്ള യുപിഐയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര സെൽ ആണിത്.

 പരാതി രജിസ്റ്റർ ചെയ്തശേഷം നിങ്ങളുടെ ലോക്കൽ ബ്രാഞ്ച് മാനേജറെ കണ്ട് കാര്യം അറിയിക്കുക. പണം ആളുമാറി അയച്ചു മൂന്ന് ദിവസത്തിനുള്ളിൽ ബ്രാഞ്ച് മാനേജറെ സമീപിക്കേണ്ടതാണ്. പണം തിരികെ ലഭിക്കാനുള്ള നടപടികൾ ഇവർക്ക് കൈക്കൊള്ളാനാകും. അതുമല്ലെങ്കിൽ https://rbi.org.in/Scripts/Complaints.aspx വെബ്സൈറ്റിൽ പോയി പരാതി നൽകാം.

 ഇനി ഇത്രയൊക്കെ ചെയ്താൽ തന്നെ പണം തിരികെ ലഭിക്കണമെങ്കിൽ മാറി അയച്ച ആളുടെ സമ്മതം ആവശ്യമാണ്. അതിനാൽ പ്രസ്തുത അക്കൗണ്ട് ഹോൾഡറെ സമീപിച്ച് ധാരണയിൽ എത്തുക.

Content Summary: Google pay what to do if you accidentally transfer money to wrong upi account

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area