കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ്, പഠന സഹായകിറ്റ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ലാപ്ടോപ്പ് അപേക്ഷക്കുള്ള മാനദണ്ഡങ്ങൾ: 2021-22, 2022-23 അധ്യായന വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എ.സി നഴ്‌സിങ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതുപരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പിന് അപേക്ഷിക്കാം.
സൗജന്യ പഠനോപകരണ കിറ്റിനുള്ള മാനദണ്ഡങ്ങൾ: സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യാന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റിനും അപേക്ഷിക്കാം. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ.
2023 മെയ് 6 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷയും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും.
ഫോണ്‍: 0491 2547437.
Application Form