Ads Area

2000 രൂപ കയ്യിലുള്ളവർ ഇനി എന്ത് ചെയ്യണം? മുഴുവൻ വിവരങ്ങളും അറിയാം

രണ്ടായിരത്തിന്റെ നോട്ടുകൾ അച്ചടി നിർത്തുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അതുപോലെ രണ്ടായിരത്തിന്റെ നോട്ടുകൾ ബാങ്ക് വഴി വിതരണം ചെയ്യരുത് എന്നും RBI വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

   2016 ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച്‌ പകരം പുതിയ 2000, 500 നോട്ടുകള്‍ വിപണിയിലിറക്കിയത്. കള്ളപ്പണം നിരോധിക്കാനെന്ന പേരിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഏഴ് വര്‍ഷത്തിന് ശേഷം കേന്ദ്രം പിന്‍വലിക്കുന്നത്.നിലവില്‍ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി. ഇനിയിത് 500 രൂപയാകും.

നിലവിൽ രണ്ടായിരത്തിന്റെ നോട്ടുകൾ കയ്യിലുള്ളവർ എന്ത് ചെയ്യണം?

നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് വിനിമയ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അതായത് 2000 രൂപ നോട്ടുകൾ വിനിമയം ചെയ്യുന്നത് സെപ്റ്റംബർ 30 വരെ തുടരാം.

  നിലവിൽ രണ്ടായിരത്തിന്റെ നോട്ടുകൾ കയ്യിലുള്ളവർ ബാങ്കുകളിൽ തിരിച്ചെത്തിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ വരെ ബാങ്കുകളിൽ തിരിച്ചേൽപ്പിക്കാം. നോട്ടുകൾ തിരിച്ചേൽപ്പിക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയപരിധിയുണ്ട്. അതുകൊണ്ട് നാളെ തന്നെ പോയി തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. 2023 മെയ് 23 മുതലാണ് രണ്ടായിരത്തിന്റെ നോട്ടുകൾ തിരിച്ചെടുക്കൽ ആരംഭിക്കുക.

എന്തുകൊണ്ടാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നത്?

മറ്റ് മൂല്യങ്ങളിലുള്ള കറന്‍സി നോട്ടുകള്‍ വിനിമയത്തില്‍ ആവശ്യമായ തോതില്‍ ലഭ്യമായതോടെയാണ് 2000 നോട്ട് പിന്‍വലിക്കുന്നതെന്ന് ആര്‍.ബി.ഐ പറയുന്നു.

             2018-19 സാമ്ബത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാര്‍ച്ച്‌ 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകള്‍ ഉള്ളൂ. സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആര്‍.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്ബ് അച്ചടിച്ചതാണ്. നാല് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂര്‍ത്തിയായതാണ് പിന്‍വലിക്കാനുള്ള ഒരു കാരണമെന്നും ആര്‍.ബി.ഐ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area