Ads Area

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക! ഈ നിയമലംഘനങ്ങൾ നിങ്ങൾക്ക് പണിതരും

കേരളത്തിലെ പഞ്ചായത്ത് . നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലെ (വീട്, വാണിജ്യ , വ്യാവസായിക ....etc ) നിയമലംഘനങ്ങൾ കണ്ടെത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു .....എല്ലാ കെട്ടിടങ്ങളും നേരിട്ട് അളന്ന് പരിശോധിക്കാനാണ് തീരുമാനം ..... നിയമലംഘനങ്ങൾ മുൻകുട്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ form-9B യിലോ, വെളള പെപ്പറിലോ അറിയിച്ചാൽ പിഴ ഒഴിവാകുന്നതാണ്

പ്രധാന നിയമ ലംഘനങൾ ഇവയാണ്

1. മരണപ്പെട്ടവരുടെ പേരിൽ നികുതി ഒടുക്കുന്നത്

2. ഓല, ഓട്, വാർപ്പ് മുതലായ മേൽക്കുര മാറ്റം വരുത്തിയത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാതെ ചെയ്തത്

3. നികുതി ഒടുക്കാതെ മുകളിലേക്കും , വശങ്ങളിലേക്കും [ മുറികൾ, വരാന്തകൾ, അടുക്കള, വർക്ക് ഏരിയ .......etc ] കൂട്ടിച്ചേർക്കലുകൾ നടത്തിയത്

4. സർക്കാർ പദ്ധതികളിൽ ഉൾ പ്പെട്ട PMAY , Life ... മറ്റ് ഭവന പദ്ധതികളിൽ ഉൾപ്പെട്ട നികുതി ഇല്ലാത്ത വിടുകളിൽ കുട്ടിച്ചേർക്കലുകൾ നടത്തിയത്

5. വാണിജ്യ കെട്ടിടങ്ങൾ മുകളിലേക്കും , വശങ്ങളിലേക്കും അനധികൃതമായി ഷീറ്റ് റൂഫ് , മറ്റ് വസ്തുക്കൾ ഉപയോഗിച്ച് അനധികൃതമായി നിലകൾ നിർമ്മിച്ച് ഉപയോഗിക്കൽ

6. കെട്ടിടത്തിന്റെ മുന്നിലും വശങ്ങളിലും ഒഴിച്ചിടേണ്ട സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ

7. പ്ലാനിൽ വാഹന പാർക്കിങ്ങിനായി കാണിച്ച സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ

8. വിടിന്റെ മുകൾ നില, വശങ്ങൾ എന്നിവ വാടകയ്ക്ക് നൽകി ക്വാട്ടേഴ്സ് ആയി ഉപയോഗിക്കൽ

9. Day Care, ഡോർ മെട്രി , .....etc തുടങ്ങിയ നിരവധി ഒക്കുപൻസികൾ മാറ്റി മറ്റു ആവശങ്ങൾക്ക് ഉപയോഗിക്കൽ

10. വാണിജ്യാവശ്യത്തിനും , താമസത്തിനും ഉളള കെട്ടിടങ്ങൾ പള്ളികൾ, അമ്പലങ്ങൾ ആക്കി മാറ്റി ഉപയോഗിക്കൽ 

തുടങ്ങി എല്ലാ തരം നിയമ ലംഘനങ്ങളും പരിശോധിക്കപ്പെടും. ഈ വിവരം എല്ലാവരിലേക്കും ഷെയർ ചെയ്യുക.

ഈ ഫോം ഉപയോഗിച്ചാണ് പഞ്ചായത്തിൽ അപേക്ഷ നൽകേണ്ടത്

Download Form

ആവശ്യമായ രേഖകൾ

1. ആധാരം കോപ്പി

2. വീടിൻ്റെ 2022-23 വർഷത്തെ നികുതി ചീട്ട് കോപ്പി

3. സൈറ്റ് പ്ലാൻ

4. വീടിൻ്റെ പ്ലാൻ ( അളവ് പുതിയതും പഴയതും വെവ്വേറെ കാണിക്കണം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area